നവകേരള സദസിന് പണം അനുവദിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ കോൺ​ഗ്രസ് സസ്‌പെൻഡ് ചെയ്‌തു

കോട്ടയം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ഷൈലകുമാറിനെയാണ് പാർട്ടി സസ്‌പെൻഡ് ചെയ്‌തത്
കെ ആർ ഷൈലകുമാർ
കെ ആർ ഷൈലകുമാർ
Updated on: 
1 min read

കോട്ടയം: കെപിസിസിയുടെ നിർദേശം അവ​ഗണിച്ച് നവകേരള സദസിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കോൺ​ഗ്രസ് സസ്‌പെൻഡ് ചെയ്‌തു. കോട്ടയം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ഷൈലകുമാറിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. 

പഞ്ചായത്ത് കമ്മറ്റിയിൽ ഭൂരിപക്ഷം അം​ഗങ്ങളുടെ തീരുമാന പ്രകാരം 50,000 രൂപയാണ് നവകേരള സദസിനായി പഞ്ചായത് സംഭാവന നൽകിയത്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് രം​ഗത്തെത്തിയിരുന്നു. പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് നൽകുമെന്നും വൈക്കം ബ്ലോക്ക് കമ്മിറ്റി അറിയിച്ചിരുന്നു. കോട്ടയം ജില്ലയിലാണ് ഇന്ന് നവകേരള സദസ് നടക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com