

കണ്ണൂര്‍: അടുവാപ്പുറത്ത് തകര്‍ക്കപ്പെട്ട ഗാന്ധി സ്തൂപത്തിന് പകരം മലപ്പട്ടം അങ്ങാടിയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ഗാന്ധിയാത്ര നടത്തിയ ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
അഹിംസാമാര്‍ഗത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ വര്‍ഗീയശക്തികള്‍ വധിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ ഗാന്ധിപ്രതിമകളുടെ തല വെട്ടി മാറ്റുകയാണെന്ന് സണ്ണിജോസഫ് പറഞ്ഞു.
'ഗാന്ധിജിയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടുക്കളയില്‍ പോലും വെക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് മലപ്പട്ടത്ത് ഒരു സിപിഎം നേതാവ് നടത്തിയത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത പാര്‍ട്ടിയുടെ ആളുകള്‍, ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമുള്ള പാര്‍ട്ടിയുടെ ആളുകള്‍, അവര്‍ സ്വാതന്ത്ര്യസമരചരിത്രം മനസിലാക്കിയിട്ടുണ്ടാകില്ല. നിങ്ങള്‍ പകല്‍സമയം ഗാന്ധിജിയുടെ പ്രതിമക്കു മുന്നില്‍ തല കുമ്പിട്ടില്ലെങ്കിലും രാത്രിയിലെങ്കിലും നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി ഗാന്ധിജിയെ വണങ്ങുക. അതിനാണ് മലപ്പട്ടത്ത് കോണ്‍ഗ്രസ് ഗാന്ധിപ്രതിമ സ്ഥാപിച്ചിരിക്കുന്നത്. അക്രമങ്ങളോട് ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഗാന്ധിജി ആഹ്വാനം ചെയ്തത് പോലെ അക്രമരഹിത, അഹിംസാ മാര്‍ഗത്തിലൂടെ കടന്നുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.'
'ഇരുട്ടിന്റെ മറവില്‍ ഗാന്ധിസ്തൂപം തകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ ഈ രാജ്യമാകെ മലപ്പട്ടത്തിനുണ്ടാക്കിയ കളങ്കമാണ് ഇപ്പോള്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചതിലൂടെ മാറ്റിയെടുത്തിരിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലമ്പൂരിലെ ജനത ഗാന്ധിപ്രതിമ തകര്‍ത്തവര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇനിയെങ്കിലും സിപിഎം തങ്ങളുടെ അക്രമ മനോഭാവം തിരുത്തണമെന്നാണ് ഈ സമയത്ത് പറയാനുള്ളതെന്നും' സണ്ണി ജോസഫ് പറഞ്ഞു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ, മുന്‍ മന്ത്രിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ എ പി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ.സജീവ് ജോസഫ് എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates