കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ മരിച്ചനിലയില്‍ 

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചേര്‍ത്തലയിലെ പാര്‍ട്ടി ഓഫിസില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ആലപ്പുഴ: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചേര്‍ത്തലയിലെ പാര്‍ട്ടി ഓഫിസില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശിയായ പൊന്നന്‍ (68) ആണ് മരിച്ചത്. കോണ്‍ഗ്രസ് ഓഫിസിലെ അന്തേവാസിയായിരുന്നു പൊന്നന്‍. നോട്ടിസുകളും മറ്റും സ്ഥിരമായി വിതരണം ചെയ്തിരുന്നത് പൊന്നനായിരുന്നു.

ഇന്നു രാവിലെയാണ് പൊന്നനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com