തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

ദേശീയപാതയില്‍ തൃപ്രയാര്‍ സെന്ററിനടുത്ത് കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു
thrissur accident
തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചുപ്രതീകാത്മക ചിത്രം
Updated on: 
1 min read

തൃശൂര്‍: ദേശീയപാതയില്‍ തൃപ്രയാര്‍ സെന്ററിനടുത്ത് കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പില്‍ രാമദാസിന്റെ മകന്‍ ആശിര്‍വാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടില്‍ സഗീറിന്റെ മകന്‍ ഹാഷിം (18) എന്നിവരാണ് മരിച്ചത്.


വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. തൃപ്രയാര്‍ വി ബി മാളിനടുത്തായിരുന്നു അപകടം നടന്നത്. രണ്ട് പേര്‍ക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാല്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

thrissur accident
വീട്ടുമുറ്റത്തെ ഇരുമ്പുഗേറ്റ് ദേഹത്തുവീണു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER