CM selfie controversy
അഞ്ജന എംഎസ്-മുഖ്യമന്ത്രിയോട് സെല്‍ഫി ചോദിക്കുന്ന ആതിര ഗ്രേസ്‌

'ആരായാലും സെല്‍ഫി എടുക്കാന്‍ നോക്കും, ഞാന്‍ ഒരിക്കല്‍ ആവേശം മൂത്ത് പോയതാ...'

ഇത്രയും നല്ലൊരു ഭരണാധികാരി ഇന്ത്യയില്‍ വേറെ ഉണ്ടാകില്ല. ആ പെണ്‍കുട്ടിയെ സംബന്ധിച്ചടത്തോളം അവള്‍ സഖാവ് കൂടി ആണ്. അപ്പോള്‍ ഉണ്ടാകുന്ന ആവേശം പറഞ്ഞു അറിയിക്കാന്‍ പറ്റില്ല
Published on

കൊച്ചി: അമ്പൂരി ജില്ലാ പഞ്ചായത്തംഗമായ ആതിര ഗ്രേസിന്റെ സെല്‍ഫിക്ക് മുഖ്യമന്ത്രി നോ പറഞ്ഞെന്ന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടന്റ് ക്രിയേറ്റര്‍ അഞ്ജന എംഎസ്. സെല്‍ഫി ചോദിച്ച സഖാവും അത് നിരസിച്ച പിണറായി സഖാവും ശരിയാണെന്ന് അഞ്ജന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പിണറായി സഖാവിനെ കാണുമ്പോള്‍ സ്വാഭാവികം ആയും ഒരു ജനാധിപത്യവാദിക്ക് ഉണ്ടാകുന്ന ഒരുപാട് സന്തോഷവും ആവേശവും ഉണ്ട്, ആരായാലും സെല്‍ഫി എടുക്കാന്‍ നോക്കും. കാരണം അത് ഒരു ചരിത്രം ആണ്. ഇത്രയും നല്ലൊരു ഭരണാധികാരി ഇന്ത്യയില്‍ വേറെ ഉണ്ടാകില്ല. ആ പെണ്‍കുട്ടിയെ സംബന്ധിച്ചടത്തോളം അവള്‍ സഖാവ് കൂടി ആണ്. അപ്പോള്‍ ഉണ്ടാകുന്ന ആവേശം പറഞ്ഞു അറിയിക്കാന്‍ പറ്റില്ല.

CM selfie controversy
'ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല'; രാഹുല്‍ കേസില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി ഹൈക്കോടതി

എന്നാല്‍ സഖാവിന്റെ ഭാഗത്തു നിന്നും നോക്കുമ്പോള്‍ ആ ഒരു നിമിഷം സഖാവ് സെല്‍ഫിയ്ക്കു നിന്നു കൊടുത്താല്‍ പിന്നെ സംഭവിക്കുന്നത് സഖാക്കളുടെ തിക്കും തിരക്കും ആകും, ഫോട്ടോയ്ക് വേണ്ടി. അത് കൊണ്ട് തന്നെ വളരെ ബുദ്ധിപൂര്‍വം സഖാവ് ആ അനാവശ്യ തിരക്ക് പലപ്പോഴും ഒഴിവാക്കാറുമുണ്ട്.

ഞാന്‍ ഒരിക്കല്‍ ആവേശം മൂത്ത് ഫോട്ടോയ്ക്ക് പോയതാ, പിന്നെ സഖാവിന്റെ ബുദ്ധിമുട്ട് ഓര്‍ത്തു ഒഴിഞ്ഞു. ഞാന്‍ മനസിലാക്കിയത് പോലെ ആ കുട്ടിയും മനസിലാക്കും. കാരണം ഞങ്ങള്‍ സഖാക്കളാണ്'. അഞ്ജന കുറിച്ചു. എത്ര വട്ടം കണ്ടതാ, ഹാ ഒരിക്കല്‍ സെല്‍ഫി ഒപ്പിക്കും'- കുറിപ്പില്‍ പറയുന്നു.

അമ്പൂരി കുമ്പിച്ചല്‍ കടവ് പാലം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അരികിലേക്ക് ആതിര എത്തുകയായിരുന്നു. നടന്നു നീങ്ങുന്ന മുഖ്യമന്ത്രിയുടെ സമീപത്തെത്തി ഫോണ്‍ കാണിച്ചതും, നിരസിച്ച് മുഖ്യമന്ത്രി നടന്ന് പോകുകയായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി വേദി വിടുമ്പോഴായിരുന്നു സംഭവം. നിരാശയോടെ കസേരയില്‍ ചെന്നിരിക്കുന്ന ആതിരയെയും വിഡിയോയില്‍ കാണാം. വെള്ളറട ഡിവിഷനില്‍ നിന്നുള്ള സിപിഎം അംഗമാണ് ആതിര ഗ്രേസ്.

Summary

Content creator Anjana defends CM in Athira Grace selfie row; says Chief Minister was not at fault

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com