അന്തിമഹാകാളന്‍ കാവില്‍ കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു; കരാറുകാരന്‍ മരിച്ചു

ചേലക്കരയില്‍ കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കരാറുകാരന്‍ മരിച്ചു
Contractor dies after suffering severe burns
വേണു
Updated on
1 min read

തൃശൂര്‍: ചേലക്കരയില്‍ കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കരാറുകാരന്‍ മരിച്ചു. ചേലക്കര അന്തിമഹാകാളന്‍ കാവിലെ കതിന വെടിക്കെട്ട് കരാറുകാരന്‍ അന്തിമഹാകാളന്‍കാവ് തൃത്താല വീട്ടില്‍ വേണു (60) ആണ് മരിച്ചത്.

Contractor dies after suffering severe burns
വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പിഡീപ്പിച്ചു; കണ്ണൂരിൽ വൈദികന്‍ അറസ്റ്റില്‍

ഇക്കഴിഞ്ഞ നാലിന് രാവിലെ ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെടിവഴിപാടിനിടെയായിരുന്നു അപകടം.കതിന പൊട്ടിച്ചപ്പോള്‍ അതില്‍ നിന്നുള്ള തീപ്പൊരി കതിന നിറയ്ക്കാന്‍വച്ചിരുന്ന കരിമരുന്നിലേക്ക് തെറിക്കുകയും സമീപത്തു നിന്ന വേണുവിന്റെ വസ്ത്രത്തിലേക്ക് തീ പടരുകയുമായിരുന്നു. ഉടന്‍ ചേലക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളല്‍ സാരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.

10 വര്‍ഷത്തിലധികമായി വേണുവാണ് കതിന വെടിവഴിപാട് ക്ഷേത്രത്തില്‍ നടത്തിവരുന്നത്. സംഭവത്തില്‍ ചേലക്കര പൊലീസ് കേസെടുത്തു.

Contractor dies after suffering severe burns
'കോളജില്‍ നിന്ന് ഒരാളുപോലും മരണവീട്ടില്‍ എത്താത്തത് സംശയകരം, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഭീഷണി'; കര്‍ശന നടപടിയെന്ന് വി ശിവന്‍കുട്ടി
Summary

Contractor dies after suffering severe burns while fireworks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com