സ്ഥാനാര്‍ഥി നിര്‍ണയം, തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, മണ്ഡലം കോര്‍കമ്മിറ്റി ചെയര്‍മാന്‍ രാജിവച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനുള്ള തന്ത്രങ്ങള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയെ തുടര്‍ന്ന് നേമം മണ്ഡലം കോര്‍കമ്മിറ്റി ചെയര്‍മാന്‍ മണക്കാട് സുരേഷ് രാജിവച്ചു.
നേമം ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയാണ് രാജിയിലേക്ക് നീണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേമത്ത് ഷജീറിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജിയെന്ന് മണക്കാട് സുരേഷ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ പട്ടിക പുറത്തിറക്കി പ്രചാരണരംഗത്ത് മുന്നേറാന്‍ കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നതിനിടെയാണ് ഭിന്നത പരസ്യമാകുന്നത്. 101 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ ആകെ 63 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട പട്ടികയിലാണ് നേമത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷനായ നേമം ഷജീര്‍ ഇടം പിടിച്ചത്. കോര്‍പറേഷനിലെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഡിവിഷനാണ് നേമം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് മത്സരരംഗത്ത് എത്തുന്നത് യുവ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
Controversy over candidate selection, Manakad Suresh resigns as Nemom constituency core committee president.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

