പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു

മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പ്രേരണാക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി
monson mavunkal
മോണ്‍സണ്‍ മാവുങ്കല്‍ഫയൽ
Updated on
1 min read

കൊച്ചി: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂര്‍ പോക്‌സോ കോടതിയുടേതാണ് വിധി. കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സണ്‍. കേസിലെ ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. ഒന്നാം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നായിരുന്നു മോന്‍സണെതിരെയുള്ള ആരോപണം. പ്രേരണാക്കുറ്റമാണ് രണ്ടാംപ്രതിയായ മോന്‍സണെതിരെ ചുമത്തിയിരുന്നത്.

മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പ്രേരണാക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. 2019 ലാണ് പോക്‌സോ കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

monson mavunkal
ഹേമ കമ്മിറ്റി റിപ്പോർട്ട്: ആദ്യ കേസ് പൊൻകുന്നത്ത്; എസ്ഐടിക്ക് കൈമാറി

ആദ്യത്തെ പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com