'മില്‍മ'യെ അനുകരിച്ചു; സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്.
Court imposes Rs 1 crore fine on private diary for imitating 'Milma'
Milma.
Updated on
1 min read

തിരുവനന്തപുരം: മില്‍മയുടെ(Milma) ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ. 'മില്‍ന' എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് കോടതി നടപടി.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.

പരാതിയുടെ അടിസ്ഥാനത്തില്‍ മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ പിഴ അടയ്ക്കാനാണ് കോടതി സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്.

മിൽമക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ചെയർമാൻ അഭ്യർഥിച്ചു.

'പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കുള്ളതല്ല'; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com