കൊച്ചി: കോവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പ്രത്യേക കോവിഡ് പരിശോധന ക്യാമ്പയിന്‍ നടത്തും. പൊതു , സ്വകാര്യ ആശുപത്രികള്‍ക്ക് പുറമേ സഞ്ചരിക്കുന്ന ലബോറട്ടറികളും ഇതിനായി സജ്ജമാക്കും. രണ്ട് ദിവസങ്ങളിലായി 31000 പരിശോധനകള്‍ നടത്താനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത രാഷ്ട്രീയ പ്രവര്‍ത്തകരടക്കമുള്ളവര്‍, ജനക്കൂട്ടവുമായി ഇടപഴകിയ 45 വയസ്സിന് താഴെയുള്ളവരടക്കം എല്ലാവരും. 45 വയസ്സിന് മുകളില്‍ പ്രായമുള്ള വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍, കോവിഡ് രോഗികളുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ ഉള്ള മുഴുവന്‍ ആളുകള്‍ എന്നിവര്‍ പരിശോധന മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരും ആശുപത്രി സന്ദര്‍ശനം നടത്തിയവരും പരിശോധനക്ക് വിധേയരാകണം. പൊതു , സ്വകാര്യ മേഖലകളിലുള്ള ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ലബോറട്ടറി സംവിധാനങ്ങളെ ഇതിനായി പൊതുജനങ്ങള്‍ക്ക് സമീപിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates