

കൊല്ലം: കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും സ്വകാര്യ ലാബിൽനിന്ന് പരിശോധനാഫലം വാങ്ങാൻ രോഗി നേരിട്ടെത്തി. കൊല്ലം ചിന്നക്കടയിലാണ് സംഭവം. ഇക്കാര്യം അറിഞ്ഞതിന് പിന്നാലെ ഇയാളെ പൊലീസ് ഇടപെട്ട് ആംബുലൻസ് വരുത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ ഫലവുമായി റോഡിലൂടെ നടന്നുപോയ രോഗി പൊലീസുകാർ ചോദിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്നു പറയുന്നത്. ജില്ലാ ആശുപത്രിയിലേക്ക് പോകുകയാണെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. പൊലീസ് ഉടൻതന്നെ ആംബുലൻസ് വരുത്തി രോഗിയെ ആശുപത്രിയിലെത്തിച്ചു.
ഫലം വാങ്ങാനെത്തിയത് കോവിഡ് പോസിറ്റീവായ ആൾ തന്നെയാണെന്ന് മനസിലായ ലാബ് ജീവനക്കാരും ഇയാളെ അന്വേഷിച്ച് എത്തിയിരുന്നു. ലാബിൽ രോഗി സ്പർശിച്ച ഇടങ്ങൾ അണുവിമുക്തമാക്കി. കോവിഡ് ബാധിതനാണെന്ന് അറിഞ്ഞാൽ എവിടെയാണോ ഉള്ളത് അവിടെത്തന്നെ മറ്റുള്ളവരുമായി സുരക്ഷിത അകലംപാലിച്ചു നിൽക്കുകയാണ് വേണ്ടത്.
ബന്ധപ്പെട്ട വാർഡിലെ ആശാ വർക്കറെയോ ദിശ നമ്പരിലോ വിളിക്കണം. 1056-ാണ് ദിശയുടെ നമ്പർ. 0471 2309250-56 എന്നീ നമ്പരുകളിലും അറിയിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates