

തിരുവനന്തപുരം: വിദേശത്ത് നിന്ന് അസ്ട്രാസെനക വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ച് സംസ്ഥാനത്ത് എത്തിയവർക്ക് രണ്ടാം ഡോസായി കോവിഷീൽഡ് സ്വീകരിക്കാം. ഇതിനായി വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി റജിസ്റ്റർ ചെയ്യണം. ആദ്യ ഡോസിന്റെ വിവരങ്ങൾ കോവിൻ സൈറ്റിൽ രേഖപ്പെടുത്തുകയും തുടർന്നു രണ്ടാം ഡോസിന്റെ വിവരവും രേഖപ്പെടുത്തിയതിന് ശേഷം അന്തിമ സർട്ടിഫിക്കറ്റ് നൽകും.
വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സീൻ 4 – 6 ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നു താൽക്കാലിക സർട്ടിഫിക്കറ്റ് ലഭിക്കും. വിദേശയാത്ര ചെയ്യുന്നവർ https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന ടാബ് ക്ലിക്ക് ചെയ്യുക. വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നു ലഭിച്ച സർട്ടിഫിക്കറ്റും മറ്റു വ്യക്തിഗത വിവരങ്ങളും നൽകുക. അപേക്ഷകൾ ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) പരിശോധിച്ച് അർഹതയുള്ളവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
അപേക്ഷ അംഗീകരിച്ചാൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് ലഭിക്കും. ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിരസിക്കപ്പെട്ടാൽ കാരണം വ്യക്തമാക്കുന്ന എസ്എംഎസ് ലഭിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തി വീണ്ടും അപേക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates