സീറ്റ് കിട്ടിയില്ല; ഗുരുവായൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ സിപിഐ വിട്ടു; ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍

കോണ്‍ഗ്രസിന്റെ അവഗണനയില്‍ സഹികെട്ടാണ് രാജിയെന്നും പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്നും സുജിഷ കള്ളിയത്ത് പറഞ്ഞു.
CPI leader and Ex Guruvayur Municipality Vice Chairman Abhilash V Chandran leaves the party
ഷീജ കള്ളിയത്ത് - അഭിലാഷ് വി ചന്ദ്രന്‍
Updated on
1 min read

ഗുരുവായുര്‍: സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗവും നഗരസഭ മുൻ വൈസ് ചെയർമാനുമായ അഭിലാഷ് വി. ചന്ദ്രൻ പാർട്ടി വിട്ടു. പാർട്ടിയുടെ മുൻ ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ. വത്സരാജിനും സഹോദരനുമെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അഭിലാഷ് വി. ചന്ദ്രൻ സി.പി.ഐ ബന്ധം ഉപേക്ഷിച്ചത്. നിലവിൽ സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം, പ്രവാസി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

CPI leader and Ex Guruvayur Municipality Vice Chairman Abhilash V Chandran leaves the party
മുഴുവന്‍ രേഖകളും 15 ദിവസത്തിനകം ഹാജരാക്കണം; ടിപി കേസ് പ്രതിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി

കെ.കെ. വത്സരാജിനെയും അദ്ദേഹത്തിന്റെ സഹോദരനും നിലവിലെ പതിനേഴാം വാർഡ് സ്ഥാനാർത്ഥിയുമായ കെ.കെ. ജ്യോതി രാജിനെയും ലക്ഷ്യമിട്ടാണ് അഭിലാഷ് വി. ചന്ദ്രന്റെ പ്രധാന ആരോപണങ്ങൾ. "കെ.കെ. വത്സരാജും സഹോദരനും പാർട്ടിയുടെ അധികാരത്തണലിൽ നിന്നുകൊണ്ട് പാർട്ടിയെ സാധാരണ ആളുകളിൽ നിന്നും അകറ്റി, പാർട്ടിയെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്." പാർട്ടിക്ക് അകത്ത് രൂപപ്പെട്ട ശക്തമായ അതൃപ്തിയാണ് ഈ രാജിക്ക് പിന്നിലെ പ്രധാന കാരണം എന്നാണ് സൂചന. സി.പി.ഐയിലെ ഒരു മുൻനിര നേതാവ് ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ടത് ഗുരുവായൂരിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

CPI leader and Ex Guruvayur Municipality Vice Chairman Abhilash V Chandran leaves the party
അഴിമതിക്കാരെ എന്തിന് സംരക്ഷിക്കുന്നു?; കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ സുജിഷ കള്ളിയത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെന്നാരോപിച്ചാണ് രാജി. രാജിവച്ചതിന് പിന്നാലെ സുജിഷ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ അവഗണനയില്‍ സഹികെട്ടാണ് രാജിയെന്നും പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്നും സുജിഷ കള്ളിയത്ത് പറഞ്ഞു.

Summary

CPI leader and Ex Guruvayur Municipality Vice Chairman Abhilash V Chandran leaves the party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com