ധര്‍മജനെ പോളിങ് ബൂത്തില്‍ നിന്ന് ഇറക്കി വിട്ട് സിപിഎം പ്രവര്‍ത്തകര്‍; തടയാന്‍ ശ്രമിച്ചത് അസൂയപൂണ്ട ചിലരെന്ന് ധര്‍മജന്‍ 

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ ബാ​ലു​ശേ​രി​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു
ധര്‍മജന്‍/ ഫയല്‍ ചിത്രം
ധര്‍മജന്‍/ ഫയല്‍ ചിത്രം
Updated on
1 min read


കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ ബാ​ലു​ശേ​രി​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ശി​വ​പു​രം സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് സം​ഭ​വം. 

യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ൻറു​മാ​രെ ബൂ​ത്തി​ന​ക​ത്ത് ധ​ർ​മ​ജ​ൻ സ​ന്ദ​ർ​ശി​ക്ക​വെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യായിരുന്നു. ധർമജനോട് ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് സിപിഎം പ്രവർത്തകർ ആ​വ​ശ്യ​പ്പെ​ട്ടു. 

കൂ​ടു​ത​ൽ പ്ര​ശ്നങ്ങളിലേക്ക് കാര്യങ്ങൾ വലിച്ചിഴയ്ക്കേണ്ടന്ന് ക​രു​തി​യാ​ണ് താ​ൻ ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് ധ​ർ​മ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.ഞാൻ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബൂത്തിൽ കയറാമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ല. മറ്റ് ബൂത്തുകളിൽ കയറിയപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞില്ല. താൻ വിജയിക്കും എന്നതിൽ അസൂയ പൂണ്ട ചിലരാണ് തന്നെ തടയാൻ ശ്രമിച്ചതെന്നും ധർമജൻ പറഞ്ഞു. 

 എന്നാൽ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നു മാ​ത്ര​മാ​ണ് വി​ല​ക്കു​ള്ള​തെ​ന്നും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ്ഥാ​നാ​ർ​ഥി​ക്ക് ത​ട​സ​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​രി​ച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com