മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

‌ഉത്തരവാദിത്വമുള്ള പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവൃത്തിയെ ചെറുതായി കാണാൻ കഴിയില്ലെന്നു കോടതി
cpm leader bail petition rejected
cpm leader
Updated on
1 min read

തിരുവനന്തപുരം: മുള്ളൻപന്നിയെ ഇരുമ്പു പൈപ്പ് കൊണ്ടു അടിച്ചു കൊന്ന കേസിൽ സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരി​ഗണിച്ചത്. ഉത്തരവാദിത്വമുള്ള പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവൃത്തിയെ ചെറുതായി കാണാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി.

സ്ഥലത്തുണ്ടായിരുന്ന ജനങ്ങളുടേയും കുട്ടികളുടേയും ജീവൻ രക്ഷിക്കാൻ ചെയ്ത പ്രവൃത്തിയാണെന്നായിരുന്നു പ്രതിഭാ​ഗം വാദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ജനങ്ങൾക്കു മാതൃയാകേണ്ട വ്യക്തി നിയമം പാലിക്കാത്ത സാഹചര്യം ​ഗൗരവമായി കാണണമെന്ന പ്രോസിക്യൂഷൻ വാദം കോടതി പരി​ഗണിച്ചു.

cpm leader bail petition rejected
കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം: പി ജെ ജോസഫ് മത്സരത്തിനില്ല, മകന്‍ അപു തൊടുപുഴയില്‍

കഴിഞ്ഞ മാസം 28ന് വെള്ളനാട് വാളിയറ ആശ്രാമത്തിനടുത്തുള്ള അരുൺ കുമാറിന്റെ വീട്ടുവളപ്പിലെത്തിയ മുള്ളൻ പന്നിയെ ശശി അടിച്ചു കൊന്നുവെന്നാണ് കേസ്. വനം വകുപ്പാണ് കേസെടുത്തത്. ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ല.

cpm leader bail petition rejected
'ഇനി പുതിയ ഉത്തരവാദിത്വം; ജനവിധി തേടി ജന്മ നാട്ടിലേക്ക്'; രമേഷ് പിഷാരടി
Summary

The court has rejected the bail application of cpm leader Vellanad Sasi in the case of beating a porcupine to death with an iron pipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com