

തിരുവനന്തപുരം: മൂവാറ്റുപുഴ മഞ്ഞള്ളൂർ സിപിഎം പഞ്ചായത്തംഗം റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ സുധാകരനിൽ നിന്ന് ആയിരം രൂപ പഴയായി ഈടാക്കി എന്നാണ് മന്ത്രി പറഞ്ഞത്. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി ചോദിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യം സുധാകരൻ റോഡിൽ തള്ളുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എം ബി രാജേഷിന്റെ കുറിപ്പ്
പഞ്ചായത്ത് മെമ്പർ ബൈക്കിലെത്തി മാലിന്യം തള്ളുന്ന ഒരു വീഡിയോ നിങ്ങളിൽ പലരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ സുധാകരനാണ് സ്കൂട്ടറിൽ പോകുമ്പോൾ മാലിന്യം റോഡിൽ വലിച്ചെറിഞ്ഞത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് ഇദ്ദേഹത്തിന് ആയിരം രൂപ പിഴ ചുമത്തുകയും പിഴ തുക ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവും.
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ പ്രവർത്തനങ്ങളിൽ നമുക്ക് യോജിച്ചു മുന്നേറാം'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates