'മഹാപ്രളയം മനുഷ്യനിര്‍മിതം'; മുന്‍ മന്ത്രിയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടേതെന്ന് ആരോപിക്കപ്പെടുന്ന ഒരു ഓഡിയോ ടേപ്പാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്.
K Krishnan kutty
K Krishnan kutty
Edited By:
Updated on
1 min read

തിരുവനന്തപുരം: 2018 ലെ മഹാപ്രളയം സംബന്ധിച്ച് മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. മഹാപ്രളയം മനുഷ്യ നിര്‍മിതമാണെന്നും അതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടേതെന്ന് ആരോപിക്കപ്പെടുന്ന ഒരു ഓഡിയോ ടേപ്പാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ഓഡിയോ ടേപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് പരാതി. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് സംഭാഷണം പുറത്തുവിട്ടത്.

K Krishnan kutty
'ഞങ്ങള് കൊല്ലംകാര് പാവങ്ങളാട്ടോ; പപ്പടത്തിന്റെത് ഒറ്റപ്പെട്ട സംഭവം'
K Krishnan kutty
'ടിക്കറ്റില്ല... തേങ്ങയുണ്ട്'; പ്രിയദര്‍ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക്
K Krishnan kutty
'പഠിക്കുമ്പോള്‍ പെയിന്റിങ് തൊഴിലാളി; ഒറ്റയടിക്ക് സെക്രട്ടറിയായ ആളല്ല രാഗേഷ്;പാര്‍ട്ടിയുടെ പ്രതീകം'
Summary

Crime Branch Probes Leaked Audio Alleging 2018 Kerala Floods Were 'Man-Made

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com