Crop Insurance schemeപ്രതീകാത്മകചിത്രം
Kerala
വിള ഇൻഷുറൻസ് : പദ്ധതിയിൽ ചേരാൻ ഇന്നുകൂടി അവസരം
കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി
തിരുവനന്തപുരം : കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും. കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി കർഷകർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെടുകയോ, ഔദ്യോഗിക ഓൺലൈൻ പോർട്ടൽ സന്ദർശിക്കുകയോ ചെയ്യണമെന്ന് കൃഷിവകുപ്പ് അറിയിച്ചു.
കഴിഞ്ഞ പത്തു വർഷത്തോളമായി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി സജീവമാണ്. കേരളത്തിൽ പ്രധാനമായും നെൽകൃഷിക്കും മരച്ചീനി, വാഴ, പച്ചക്കറി മുതലായ 30 ഓളം മറ്റു വിളകൾക്കുമാണ് പരിരക്ഷയുള്ളത്.
Summary
The deadline to enroll in the weather-based crop insurance scheme ends today.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

