ക്രോസ് മസാജിങ് തിരുവനന്തപുരത്ത് നടക്കില്ല, ലൈസന്‍സ് ഉണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന് കരുതരുത്: വി വി രാജേഷ്

ലൈസന്‍സ് ഉണ്ടെന്ന് കരുതി അനാശാസ്യ പ്രവര്‍ത്തനം നടത്താം എന്ന് കരുതരുത്. ചില പൊലീസുദ്യോഗസ്ഥന്‍മാര്‍ ഇത്തരത്തിലുള്ള അനധികൃത മാഫിയകളുമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. കോര്‍പറേഷനും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
V V Rajesh
വിവി രാജേഷ്file
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ സ്പാകളില്‍ പരിശോധന നടത്തുമെന്ന് മേയര്‍ വി വി രാജേഷ്. കോര്‍പറേഷനും പൊലീസുമായി ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടത്തുക. പല ഇടങ്ങളിലും മസാജ് ചെയ്യുന്ന ആളും ഡോക്ടറും ഉണ്ടാകാറില്ല. ചില പൊലീസുകാര്‍ അനധികൃത സ്പാകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും വി വി രാജേഷ് പറഞ്ഞു.

V V Rajesh
'ആര്‍എസ്എസ് ആണ് രാജ്യം ഭരിക്കുന്നത്, എന്തുകൊണ്ട് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുന്നില്ല'; മോഹന്‍ ഭാഗവത് ചോദിക്കേണ്ടത് മോദിയോടെന്ന് സഞ്ജയ് റൗത്ത്

പല ഇടങ്ങളിലും ക്രോസ് മസാജ് വ്യാപകമായി നടക്കുന്നുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെ മസാജ് ചെയ്യാന്‍ പാടില്ല, തിരിച്ചും പാടില്ലെന്നാണ് നിയമം. എന്നാല്‍ സ്പാകളുടെ മറവില്‍ വ്യാപകമായി ഇത്തരത്തിലുള്ള മസാജിങ് നടക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.

V V Rajesh
'ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്‌ഫോടനം'; സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം

ലൈസന്‍സ് ഉണ്ടെന്ന് കരുതി അനാശാസ്യ പ്രവര്‍ത്തനം നടത്താം എന്ന് കരുതരുത്. ചില പൊലീസുദ്യോഗസ്ഥന്‍മാര്‍ ഇത്തരത്തിലുള്ള അനധികൃത മാഫിയകളുമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. കോര്‍പറേഷനും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചില ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തുവെന്ന് വിവരമുണ്ട്. ഇവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്നും വി വി രാജേഷ് പറഞ്ഞു. തിരുവനന്തപുരത്ത് ഇത്തരം നിയമവിരുദ്ധമായ സംഭവങ്ങള്‍ അനുവദിക്കില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും രാജേഷ് പറഞ്ഞു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുന്നത്. ലൈസന്‍സ് നല്‍കിയതിന്റെ വിശദാംശങ്ങള്‍ എല്ലാം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

Cross massaging is widespread, will not be done in the capital; V V Rajesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com