സൈബര്‍ ആക്രമണം: നടി റിനി ആന്‍ ജോര്‍ജ് നിയമ നടപടിക്ക്; രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെയും പരാതി

മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസിലുമാണ് റിനി പരാതി നല്‍കിയിരിക്കുന്നത്
Cyber ​​attack Actress Rini Ann George files complaint
Cyber ​​attack Actress Rini Ann George files complaint
Updated on
1 min read

കൊച്ചി: യുവ നേതാവ് മോശമായി ഇടപെട്ടെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിട്ട സൈബര്‍ ആക്രമണങ്ങളില്‍ പരാതിയുമായി നടി റിനി ജോര്‍ജ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസിലുമാണ് റിനി പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍, അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ എന്നിവയില്‍ കേസെടുക്കണം എന്നാണ് റിനിയുടെ ആവശ്യം.

Cyber ​​attack Actress Rini Ann George files complaint
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി; പൊലീസ് പരിശോധന

വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവയ്ക്ക് പുറമെ രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെയും റിനി പരാതി നല്‍കിയിട്ടുണ്ട്. തന്നെ മോശമായി പരാമര്‍ശിക്കുന്ന വീഡിയോകളുടെ ലിങ്കുള്‍പ്പെടെ റിനി പരാതിക്ക് ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Cyber ​​attack Actress Rini Ann George files complaint
'നാടിന്റെ വികസനത്തിന് സമാധാനം പ്രധാനം, മണിപ്പൂരില്‍ പരസ്പര വിശ്വാസത്തിന്റെ പുതിയ പ്രഭാതം പുലരും': നരേന്ദ്ര മോദി

റിനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചൂഷണത്തിന് ഇരയായ യുവതിക്ക് റിനി ഐക്യദാര്‍ഡ്യവും അറിയിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ഉള്‍പ്പെടെ നിയോഗിക്കുകയും ചെയ്തിരുന്നു. പ്രത്യേക സംഘം റിനിയില്‍ നിന്നുള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ സൈബര്‍ ആക്രമണത്തില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

Summary

Actress Rini George has filed a complaint against the cyber attack. Rini has filed a complaint with the Chief Minister, DGP and the police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com