അത് 'സ്‌നേഹത്തള്ളല്‍'; ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല; വിശദീകരണവുമായി കോണ്‍ഗ്രസ്

സൈബറാക്രമണം നടത്തി സിപിഎം ജാഥയുടെ ശോഭ നശിപ്പിക്കുകയാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു
DCC President Praveen Kumar reacts to the scuffle during VD Satheesan’s puthuyuga yatra
പുതുയുഗയാത്രയുടെ വേദിയിലുണ്ടായ ഉന്തും തള്ളല്‍
Updated on
1 min read

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വേദിയിലുണ്ടായ പിടിവലി സംഭവത്തില്‍ പ്രതികരണവുമായി കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍. വാര്‍ത്ത മുഴുവന്‍ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു 'സ്‌നേഹത്തള്ളല്‍'ആയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സൈബറാക്രമണം നടത്തി സിപിഎം ജാഥയുടെ ശോഭ നശിപ്പിക്കുകയാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

DCC President Praveen Kumar reacts to the scuffle during VD Satheesan’s puthuyuga yatra
വിഡി സതീശന് മുന്‍പേ പ്രസംഗിക്കാന്‍ വിളിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് ഷാഫി പറമ്പില്‍; പുതുയുഗ യാത്രാവേദിയില്‍ ഉന്തും തള്ളും

'ഈ വാര്‍ത്തകള്‍ മുഴുവന്‍ വാസ്തവിരുദ്ധമാണ്. ഒരു നീരസവും ഉണ്ടായിട്ടില്ല. പ്രവര്‍ത്തകര്‍ ഷാഫിയെ വിളിക്കണമെന്ന് പറഞ്ഞപ്പോള്‍ വിളിക്കരുതെന്ന് പറഞ്ഞ് ഒരു സ്‌നേഹ തള്ളല്‍ ഉണ്ടായതാണ്. ആ സ്‌നേഹ തള്ളല്‍ ഉന്തും തള്ളലുമായാല്‍ എന്തുചെയ്യാനാണ്. ഷാഫി തന്നെ എന്നോടാണ് പറഞ്ഞത് സമയം വൈകിയെന്നും എംപി എംകെ രാഘവനെയും പാറയ്ക്കല്‍ അബ്ദുള്ളയെയും വിളിക്കാന്‍' - ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

DCC President Praveen Kumar reacts to the scuffle during VD Satheesan’s puthuyuga yatra
'സ്വര്‍ണക്കൊള്ള വിവാദത്തോടെ സ്‌പോണ്‍സര്‍മാര്‍ പിന്മാറി, അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്ത പണം നല്‍കിയില്ല'; ബോര്‍ഡിന് 3.40 കോടിയുടെ കടം

പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങിലായിരുന്നു ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് പിടിവലി ഉണ്ടായത്. ജാഥാലീഡര്‍ വിഡി സതീശനെ സംസാരിക്കാനായി അധ്യക്ഷന്‍ ഡിസിസി സെക്രട്ടറികൂടിയായ പ്രമോദ് കക്കട്ടില്‍ വിളിച്ചപ്പോഴാണ് സംഭവം.ഈ സമയത്ത് ഷാഫിയെ കണ്ട പ്രമോദ് കക്കട്ടില്‍ അദ്ദേഹത്തെ സംസാരിക്കാനായി ക്ഷണിക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടെന്നുപറഞ്ഞ് ഷാഫി തടഞ്ഞു. ഇത് അവഗണിച്ച് പ്രമോദ് മൈക്കിനടുത്തേക്ക് നീങ്ങിയെങ്കിലും ഷാഫി സമ്മതിച്ചില്ല.

വിഡി സതീശന്റെ പ്രസംഗം അവസാനിച്ചശേഷം ഷാഫി സംസാരിക്കണമെന്ന് സദസില്‍നിന്ന് ആവശ്യമുയര്‍ന്നു. പ്രമോദ് കക്കട്ടില്‍ ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേക്ക് പോകുമ്പോള്‍ വീണ്ടും ഷാഫി തടഞ്ഞു. ഇതോടെ വീണ്ടും പിടിവലിയായി. ഒടുവില്‍ ഷാഫിയെ ക്ഷണിക്കുകയും ഷാഫി പെട്ടെന്നുതന്നെ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.'അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്പോള്‍ അതില്‍ കുറ്റ്യാടിയുമുണ്ടാകുമെന്ന്' പറഞ്ഞ് പ്രസംഗം അതിവേഗം അവസാനിപ്പിച്ചു.

Summary

DCC President Praveen Kumar reacts to the scuffle during VD Satheesan’s puthuyuga yatra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com