വയനാട് ഫണ്ട് തട്ടിച്ചെന്ന വ്യാജ പ്രചരണത്തിൽ അന്വേഷണം വേണം; ചെന്നിത്തലയ്ക്ക് പരാതി നൽകി ദീപ്തി മേരി വർ​ഗീസ്

അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ഡിജിപിക്ക് നിർദേശം നൽകിയതായും ദീപ്തി മേരി വർ​ഗീസ് സൂചിപ്പിച്ചു
Deepthi mary varghese, Ramesh Chennithala
ദീപ്തി മേരി വര്‍ഗീസ്, രമേശ് ചെന്നിത്തലഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: വയനാട് ഫണ്ട് തട്ടിപ്പ് എന്ന പേരിൽ യുഡിഎഫിനെയും കോൺഗ്രസിനേയും അപകീർത്തിപ്പെടുത്തുന്നതിനെതിരെ പരാതി നൽകി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർ​ഗീസ്. കെപിസിസി ഫണ്ട് തട്ടിച്ചു എന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയത്.

Deepthi mary varghese, Ramesh Chennithala
പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേ

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആ പരാതിയിൽ അന്വേഷണം ദ്രുതഗതിയിൽ ആക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും ചെന്നിത്തലയോട് ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ഡിജിപിക്ക് നിർദേശം നൽകിയതായും ദീപ്തി മേരി വർ​ഗീസ് സൂചിപ്പിച്ചു.

Deepthi mary varghese, Ramesh Chennithala
''ഞാനുമൊരു കോക്രോച്ച്' വെറുമൊരു വാചകം അല്ല, നിശബ്ദരാകാന്‍ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണ്'

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആഭ്യന്തരമന്ത്രിക്ക് എന്റെ ആദ്യത്തെ പരാതി…

കെപിസിസി വയനാട് ഫണ്ട് തട്ടിച്ചു എന്ന പേരിൽ

വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി കോൺഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഞാൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു ,

ആ പരാതിയിൽ അന്വേഷണം ദ്രുതഗതിയിൽ ആക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി , വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അദ്ദേഹം ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു

Summary

Deepti Mary Varghese filed a complaint with Ramesh Chennithala demanding an investigation into the false propaganda that Wayanad funds were siphoned off

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com