'കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി'; മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

Deepthi Mary Varghese
Deepthi Mary Varghese
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ച വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി. കെപിസിസി പ്രസിഡന്റിന്റെ അനുമതിയോടെയാണ് പരാതി.

ഏകീകൃത സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഈ അക്കൗണ്ടുകള്‍ പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും സമൂഹത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണെന്ന് ദീപ്തി മേരി വര്‍ഗീസ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വ്യാജ അക്കൗണ്ടുകളുടെ ഉറവിടം, നിയന്ത്രണം, തെറ്റായ വിവരങ്ങള്‍ക്ക് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ശൃംഖല എന്നിവ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Deepthi Mary Varghese
'വീടിന്റെ മേൽക്കൂരയ്ക്ക് വിള്ളലുകൾ ഇല്ല; അനിയനെ മുൻനിർത്തി കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നാടകം'

ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള വീട് നിര്‍മാണ ഫണ്ട് വിവാദത്തില്‍ ദീപ്തി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഫണ്ട് വിവാദത്തില്‍ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പാര്‍ട്ടിക്കെതിരെ ഉയര്‍ത്തുന്നത് വ്യാജ ആരോപണങ്ങളെന്നാണ് പരാതി. ഒരു വിഭാഗം സൈബര്‍ പ്രൊഫൈലുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് ബോധപൂര്‍വമായ നീക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് എന്ന് പരാതിയില്‍ പറയുന്നു.

Summary

Deepti Mary Varghese files complaint in CM debate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Deepthi mary varghese, Ramesh Chennithala
vijay
G Sukumaran Nair
Deepti Mary Varghese, Nikesh Kumar
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com