തൃശൂര്‍: ഒളിംപ്യൻ മയൂഖ ജോണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. അപകീർത്തി കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മയൂഖ ജോണി എത്തിയിരുന്നു. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ ആരേപണവിധേയർക്ക് എതിരെ രണ്ടു കേസുകളുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിനാണ് ഈ കേസുകളുടെ അന്വേഷണ ചുമതല.
ആളൂർ സ്വദേശി ജോൺസൺ എന്നയാൾക്കെതിരെയാണ് ആരോപണം. 2016ൽ ഇയാൾ വീട്ടിൽ കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപ്പോൾ പരാതി നൽകിയിരുന്നില്ല. വിവാഹശേഷവും ജോൺസൺ ഭീഷണിപ്പെടുത്തി പിന്തുടർന്നതിന് പിന്നാലെയാണ് പരാതി നൽകിയത്. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് മയൂഖ പറയുന്നു.
തനിക്ക് വധഭീഷണി ഉണ്ടെന്നും മയൂഖ ജോണി പറഞ്ഞിരുന്നു. സഹപ്രവർത്തകയുടെ ബലാത്സംഗകേസുമായി മുന്നോട്ടുപോകരുതെന്നാണ് കത്തിലെ ഉള്ളടക്കം. കേസ് തുടർന്നാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തിലെ ഭീഷണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates