'അധികാരത്തോട് ചോദ്യം ചോദിക്കുന്നത് കുറ്റമല്ല; നിശ്ശബ്ദമാക്കാനാവില്ലെന്ന് ഈ വിധി വ്യക്തമാക്കുന്നു'

'ന്യൂസ് ക്ലിക്കി'നെതിരായ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി അധികാരത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരായ ശക്തമായ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
Pinarayi Vijayan
Pinarayi Vijayan
Edited By:
Updated on
1 min read

തിരുവനന്തപുരം: 'ന്യൂസ് ക്ലിക്കി'നെതിരായ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി അധികാരത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരായ ശക്തമായ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തുടക്കം മുതല്‍ തന്നെ ന്യൂസ് ക്ലിക്കിനും എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തക്കുമെതിരായ നടപടി വിമര്‍ശനാത്മക മാധ്യമ പ്രവര്‍ത്തനത്തെയും ജനകീയ പ്രക്ഷോഭങ്ങളെയും ലക്ഷ്യമിട്ട രാഷ്ട്രീയ വേട്ടയാണെന്ന് ആരോപണമുണ്ടായിരുന്നു. കോടതിയുടെ ഇടപെടല്‍ ആ ആരോപണങ്ങള്‍ക്ക് ഗണ്യമായ സാധൂകരണം നല്‍കുന്നുവെന്ന് പിണറായി പറഞ്ഞു.

Pinarayi Vijayan
നിപ സമ്പര്‍ക്കപ്പട്ടികയില്‍77 പേര്‍; ഹൈറിസ്‌ക് പട്ടികയില്‍ രണ്ടുപേര്‍: റൂട്ട്മാപ്പ് പുറത്ത്

കോര്‍പ്പറേറ്റ് - രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ കാലത്ത്, അധികാരത്തെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെയാണ് കൂടുതല്‍ ആക്രമണത്തിന് വിധേയമാക്കുന്നത്. ന്യൂസ് ക്ലിക്കിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. ഈ വിധി ഒരു സ്ഥാപനത്തിന്റെ മാത്രം വിജയമല്ല. ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വിജയമാണ്. അധികാരത്തോട് ചോദ്യം ചോദിക്കുന്നത് കുറ്റമല്ലെന്നും ജനങ്ങളുടെ പക്ഷത്ത് നിന്നുള്ള മാധ്യമ പ്രവര്‍ത്തനത്തെ നിയമത്തിന്റെയും അന്വേഷണ ഏജന്‍സികളുടെയും ബലത്തില്‍ നിശ്ശബ്ദമാക്കാനാവില്ലെന്നും ഈ വിധി വ്യക്തമാക്കുന്നുവെന്ന് പിണറായി പറഞ്ഞു.

Summary

Delhi HC NewsClick Verdict a Strong Blow to Political Misuse of Power: Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com