ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം; മാര്‍ഗരേഖയ്ക്ക് നിര്‍ദേശം

വീട്ട് പ്രസവങ്ങള്‍ അപകടമെന്നതിനാല്‍ കേരളത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ ഗര്‍ഭിണികളായ സ്ത്രീകളുടെ പ്രസവങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗരേഖ വേണമെന്ന പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Delivery of interstate workers should be ensured in health centers
ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം
Updated on
1 min read

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളായ ഗര്‍ഭിണികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിന് മാര്‍ഗ്ഗരേഖ ഇറക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി ഓഫീസിന്റെ നിര്‍ദ്ദേശം. വീട്ട് പ്രസവങ്ങള്‍ അപകടമെന്നതിനാല്‍ കേരളത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ ഗര്‍ഭിണികളായ സ്ത്രീകളുടെ പ്രസവങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗരേഖ വേണമെന്ന പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Delivery of interstate workers should be ensured in health centers
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. കൊച്ചി കിഴക്കമ്പലത്ത് കഴിഞ്ഞ ദിവസം വീട്ട് പ്രസവത്തില്‍ അസം സ്വദേശിനിയുടെ ഇരട്ട കുഞ്ഞുങ്ങളും മരണപ്പെടുകയും മാതാവ് ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തു. പ്രസവം ആശുപത്രിയില്‍ ഉറപ്പാക്കാന്‍ വേണ്ടുന്ന അവബോധം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുവാന്‍ വീഴ്ച കാണിച്ചതിന്റെ ഉദാഹരണമാണ് കൊച്ചി കിഴക്കമ്പലത്ത് വീട്ടില്‍ പ്രസവിച്ച ഇരട്ട കുഞ്ഞുങ്ങളും മരണപ്പെടാനുള്ള കാരമണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Delivery of interstate workers should be ensured in health centers
വീണ്ടും ഭാരതാംബ ചിത്രം; ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടിയില്‍ എസ്എഫ്ഐ, കെഎസ്‌യു പ്രതിഷേധം, സംഘര്‍ഷം

തൃശൂര്‍ ജില്ലയിലും മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിക്കുകയും 'അമ്മ ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ ആവുകയും ചെയ്തു. അതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വീട്ട് പ്രസവത്തിനുമെതിരെ അവബോധം നല്‍കുന്നതിനും ആവിശ്യമായ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നായിരുന്നു ഡോ. കെ പ്രതിഭയുടെ പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com