നിതിന്‍ രാജിന്റെ മരണം: മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍; ഡെന്റല്‍ കോളജ് ഉടമകള്‍ നിരവധി കേസുകളിലെ പ്രതികള്‍

ട്രസ്റ്റിന് കീഴിലെ നിരവധി സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ് അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജ്
Kannur Dental College
Kannur Dental College
Updated on
1 min read

തിരുവനന്തപുരം : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്‌മെന്റും പ്രതിക്കൂട്ടില്‍. പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലാണ് ഡെന്റല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന്റെ ഉടമകള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. ഭൂമി കയ്യേറ്റം, ഭൂമി തരം മാറ്റല്‍, വ്യാജരേഖ ഉണ്ടാക്കല്‍, അനധികൃത പണമിടപാട് അടക്കം നിരവധി കേസുകളില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എംഎ അബ്ദുള്‍ ജബ്ബാര്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Kannur Dental College
നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ട്രസ്റ്റിന് കീഴിലെ നിരവധി സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ് അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജ്. നേരത്തെ ട്രസ്റ്റിന് മെഡിക്കല്‍ കോളജ്, എഞ്ചിനീയറിങ് കോളജ്, ബിബിഎ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫാര്‍മസി കോളജ്, നഴ്‌സിങ് കോളജ് അങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല തന്നെ പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും പലപ്പോഴായി പ്രവര്‍ത്തനം നിര്‍ത്തി. അവസാനം ഡെന്റല്‍ കോളജ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന് എതിരെയും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എം എ അബ്ദുള്‍ ജബ്ബാര്‍ ഹാജി, മകന്‍ ജാബിര്‍ ജബ്ബാര്‍, ബന്ധു എ കെ മഹബൂബ്, മകള്‍ എസ് വി സമീറ എന്നിവര്‍ അടങ്ങുന്നതാണ് ട്രസ്റ്റ്. അഞ്ചരക്കണ്ടിയിലെ കറുവത്തോട്ടം അനധികൃതമായി കയ്യേറിയെന്ന കേസുണ്ട്. ഭൂമി തരംമാറ്റി, പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചു, ഭൂമി മറിച്ചു വിറ്റു തുടങ്ങി നിരവധി സിവില്‍ കേസുകള്‍ അബ്ദുള്‍ ജബ്ബാര്‍ ഹാജിക്കെതിരെയുണ്ട്.

Kannur Dental College
സ്‌പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി പോറ്റിക്ക് മുമ്പും തട്ടിപ്പ്, 2012 ല്‍ ശബരിമല കൊടിമരത്തില്‍ സ്വര്‍ണ്ണ പെയിന്റടിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ട്

കൂടാതെ അനധികൃത പണമിടപാട്, കോഴ വാങ്ങല്‍, വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട കേസ് തുടങ്ങി നിരവധി കേസുകളുമുണ്ട്. ട്രസ്റ്റിന് കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാര്‍ ഹോട്ടലുകളും അടക്കം പൂട്ടിയിരുന്നു. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് സ്ഥലവും സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്നും ആക്ഷേപമുണ്ട്. ഡെന്റല്‍ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്‌മെന്റ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം ആരോഗ്യ സര്‍വകലാശാല നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

Summary

The college management is also accused in the death of Nithin Raj, a student of Kannur Ancharakandi Dental College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com