ശബരിമല സ്വര്‍ണപ്പാളിയില്‍ ഗൂഢാലോചന സംശയിച്ച് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍; കൈമാറിയത് സ്വര്‍ണപ്പാളി തന്നെയെന്ന് മന്ത്രി നിയമസഭയില്‍

അന്വേഷണ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് എസ് പി കോടതിയില്‍ നേരിട്ട് ഹാജരായാണ് വിശദീകരിച്ചത്
Sabarimala Temple
ശബരിമല ( Sabarimala Temple )
Updated on
1 min read

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി യുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് എസ് പി കോടതിയില്‍ നേരിട്ട് ഹാജരായാണ് വിശദീകരിച്ചത്. നിര്‍ണായക രേഖകളും ചിത്രങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്. ശബരിമല സ്വര്‍ണപ്പാളി മാറ്റിയതില്‍ ഗൂഢാലോചന സംശയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിക്ക് നല്‍കിയിട്ടുള്ളതെന്നാണ് സൂചന. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Sabarimala Temple
'കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍'; നിയമസഭയില്‍ ശരണം വിളിച്ച് പ്രതിപക്ഷ പ്രതിഷേധം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളുമായി നടുത്തളത്തില്‍

ശബരിമലയില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ലെ ഇടപാടില്‍ വിശദമായ അന്വേഷണം വേണം. അന്നു കൊണ്ടുപോയത് ചെമ്പുപാളിയല്ല, സ്വര്‍ണ്ണപ്പാളി തന്നെയാണ്. മലയിറങ്ങിയതും സ്വര്‍ണപാളിയാണ്. എന്നാല്‍ ചെന്നൈയിലെ കമ്പനിയില്‍ എത്തിച്ചത്‌ചെമ്പു പാളിയാണെന്നാണ് കമ്പനി പറയുന്നത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നടപടികള്‍ സംശയാസ്പദമാണ്. യഥാര്‍ത്ഥ പാളി മാറ്റിയോ എന്ന് അന്വേഷിക്കണം. ഇതിനായി ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

നിലവിലുള്ള ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളിയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനുള്ള അനുമതി വേണമെന്നും വിജിലന്‍സ് ആവശ്യമുന്നയിച്ചു. വിജയ് മല്യ സ്വര്‍ണ്ണം സമര്‍പ്പിച്ചതു മുതല്‍ 2019 ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോകുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കണമെന്നും ദേവസ്വം വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിക്കേണ്ട പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കാന്‍ വിജിലന്‍സ് സംഘം ഹൈക്കോടതിയുടെ അനുമതി തേടുമെന്നാണ് സൂചന.

Sabarimala Temple
ലിഫ്റ്റ് കൊടുത്ത് 'പണി കിട്ടി'; യുവാവിനെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു, പ്രതികള്‍ പിടിയില്‍

കേസില്‍ എഡിജിപി തലത്തിലുള്ള സംഘം അന്വേഷണം നടത്തണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയില്‍ ആവശ്യമുന്നയിച്ചതായാണ് വിവരം. അതിനിടെ, 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പു പാളിയല്ല, സ്വര്‍ണ്ണപ്പാളി തന്നെയാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ കേരള നിയമസഭയെ രേഖാമൂലം അറിയിച്ചു. വീഴ്ചകളെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Summary

Devaswom Vigilance submits interim report to High Court on Sabarimala gold-plating controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com