മാണ്ഡ്യ സ്വദേശി ചിന്നയ്യ, ധര്‍മസ്ഥലയിലെ സാക്ഷി; തെളിവുകളും വ്യാജം, കേസില്‍ ട്വിസ്റ്റ്

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയായ സി എന്‍ ചിന്നയ്യ ആണ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Dharmasthala mass burial case
Dharmasthala mass burial case
Updated on
1 min read

മംഗലാപുരം: ധര്‍മസ്ഥലയില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണത്തൊഴിലാളിയുടെ ചിത്രങ്ങള്‍ പുറത്ത്. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘം കഴിഞ്ഞ ദിവസം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇയാളുടെ ചിത്രങ്ങള്‍ ചില ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയായ സി എന്‍ ചിന്നയ്യ ആണ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Dharmasthala mass burial case
ധര്‍മസ്ഥല കേസില്‍ ട്വിസ്റ്റ്: വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍

തെറ്റായ പരാതിയും തെളിവുകളും സമര്‍പ്പിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസംവരെ സാക്ഷിയെന്ന പരിരക്ഷ ഇയാല്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. മുഖംമറച്ച് വ്യക്തിത്വം വെളിപ്പെടുത്താതെയാണ് അന്വേഷണസംഘം തെളിവെടുപ്പിനടക്കം എത്തിച്ചിരുന്നത്. ഏറ്റവും പുതിയ മാധ്യമ റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ക്ക് നിലവില്‍ 45 വയസ്സ് പ്രായമുണ്ടെന്നും ഇയാളുടെ ചില ചിത്രങ്ങള്‍ പങ്കുവച്ച് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാള്‍ നല്‍കിയ രേഖകളും വസ്തുതാപരമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 1995 മുതല്‍ 2014 വരെയുള്ള കാലത്ത് ശുചീകരണ തൊഴിലാളിയായി പ്രവര്‍ത്തിച്ചിരുന്ന താന്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഇവരില്‍ പലരും ലൈംഗികമായ ഉപദ്രവിക്കപ്പെട്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.

Dharmasthala mass burial case
'കൊല്ലാന്‍ എത്ര സമയം വേണം', തെറിവിളിയും വധഭീഷണിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖ

അതിനിടെ, കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003 ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അവകാശപ്പെട്ട് അനന്യ ഭട്ടിന്റെ അമ്മയെന്ന് രംഗത്തെത്തിയ സുജാത ഭട്ട് വെളിപ്പെടുത്തിയിരുന്നു.

തനിക്ക് അങ്ങനെയൊരു മകളില്ലെന്നാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍. ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇന്‍സൈറ്റ് റഷ് ചാനലിനോട് പറഞ്ഞു. 'ഗിരീഷ് മട്ടന്നവറും ടി ജയന്തും പറഞ്ഞതുകൊണ്ടാണ് താന്‍ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാന്‍ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണം, സുജാത ഭട്ട് പറഞ്ഞു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച ശുചീകരണത്തൊഴിലാളിക്ക് പുറമേ കൂടുതല്‍പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. എസ്ഐടി നടത്തിയ ചോദ്യംചെയ്യലില്‍ ശുചീകരണത്തൊഴിലാളിതന്നെ ചിലരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലയോട്ടി അടക്കമുള്ള വ്യാജതെളിവുകള്‍ കൈമാറിയവരുടെ വിവരങ്ങളാണ് ശുചീകരണ തൊഴിലാളി അന്വേഷണ സംഘത്തെ അറിയിച്ചത്.

Summary

Dharmasthala mass burial case complainant who arrested CN Chinnayya alias Chenna.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com