പൊലീസ്/ ഫയല്‍ ചിത്രം
പൊലീസ്/ ഫയല്‍ ചിത്രം

പൊലീസുകാരന്റെ കുടുംബവഴക്കു തീർക്കാൻ ഡിഐജിയുടെ ശ്രമം, ചേരിതിരിഞ്ഞ് അടിപിടി, ഓഫീസിലെ സാധനങ്ങൾ നശിപ്പിച്ചു

സംഘർഷത്തിൽ ഡിഐജി ഓഫിസിലെ സാധനങ്ങൾ പലതും കേടായി
Published on

തൃശൂർ; സഹപ്രവർത്തകന്റെ കുടുംബപ്രശ്നം തീർക്കാനുള്ള ജയിൽ ഡിഐജിയുടെ ശ്രമം അവസാനിച്ചത് അടിപിടിയിൽ. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ പട്ടിക്കാട് കല്ലിങ്കൽ ജോമോനും ഭാര്യ ജെസ്‌നയും തമ്മിലുള്ള വഴക്ക് പറഞ്ഞ തീർക്കാനാണ് ഡിഐജി ഓഫീസിലേക്ക് വിളിച്ചത്. ഇരുവരും കുടുംബാംഗങ്ങളുമായിട്ടാണു ചർച്ചയ്ക്കെത്തിയത്. 

എന്നാൽ പറഞ്ഞു തീർക്കാൻ വന്നവർ തമ്മിൽ അവസാനം ചേരിതിരിഞ്ഞ് തർക്കവും ഉന്തും തള്ളുമായി. സംഘർഷത്തിൽ ഡിഐജി ഓഫിസിലെ സാധനങ്ങൾ പലതും കേടായി.  ജയിൽ അധികൃതരുടെ പരാതിയെത്തുടർന്ന് ഓഫിസ് സാധനങ്ങൾ നശിപ്പിച്ചതിനെതിരെ  ദമ്പതികളെയും കുടുംബാംഗങ്ങളെയും പ്രതി ചേർത്ത്  വിയ്യൂർ പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com