സംവിധായകന്‍ വി എം വിനു കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി?; ചെന്നിത്തല ഫോണില്‍ വിളിച്ചു

കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി എം വിനു യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും
v m vinu
v m vinuഫെയ്സ്ബുക്ക്
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി എം വിനു യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ വി എം വിനുവുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ വി എം വിനു മത്സരിക്കുമെന്ന് തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോഴിക്കോട് ഡിസിസി ഓഫീസില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അവസാന ഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെയാണ് വി എം വിനു സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് ഉണ്ട്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചെന്നിത്തല ഫോണില്‍ വി എം വിനുവിനെ ബന്ധപ്പെട്ടതായാണ് വിവരം. ചെന്നിത്തല ഫോണില്‍ വിളിച്ചപ്പോള്‍ വി എം വിനു എന്ത് പ്രതികരണമാണ് നടത്തിയത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. എങ്കിലും ഇത്തവണ കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വി എം വിനു മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

v m vinu
എസ്‌ഐആര്‍: എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായും നല്‍കാം, നടപടിക്രമങ്ങള്‍ ഇങ്ങനെ

ഉച്ചയ്ക്ക് ഒരുമണിക്കാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. ഒറ്റഘട്ടത്തില്‍ തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കണമെന്നില്ല. അതിനിടെയാണ് തിരക്കിട്ട നീക്കം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി എല്‍ഡിഎഫാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. ഇത്തവണ എങ്ങനെയെങ്കിലും കോര്‍പറേഷന്‍ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായി വി എം വിനു അടക്കമുള്ള ജനപ്രിയ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

v m vinu
എഐസിസി ചുമതലയൊഴിഞ്ഞ് കെ സി വേണുഗോപാല്‍ കേരളത്തിലേക്ക്?; ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ അഴിച്ചുപണി
Summary

Director V M Vinu Congress candidate from Kozhikode?; Chennithala called him on the phone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com