കൂലി ചോദിച്ചപ്പോൾ മർദ്ദനം, ഉടുവസ്ത്രങ്ങൾ വലിച്ചു കീറി റോഡിൽ നഗ്നനാക്കി; ഭിന്നശേഷിക്കാരനായ യുവാവ് ആശുപത്രിയിൽ

സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ആന്റണി മഹാദേവനെതിരെ കേസെടുത്തു
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on
1 min read

കോട്ടയം: കൂലി ചോദിച്ച ഭിന്നശേഷിക്കാരനായ യുവാവിന് കരാറുകാരന്റെ മർ‌ദ്ദനം. 28കാരനായ കോട്ടയം കുടമാളൂർ സ്വദേശി മനുമോൻ സെബാസ്റ്റ്യനാണ് കരാറുകാരന്റെ മർദ്ദനമേറ്റത്. സംസാരശേഷി കുറവുള്ള ആളായ മനു പണിയെടുത്തതിന്റെ കൂലി ചോദിച്ചപ്പോൾ റോഡിൽ നഗ്നനാക്കി മർദിച്ചെന്നാണ് പരാതി.  മനു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കെട്ടിട നിർമാണ പണികൾ ചെയ്യുന്ന മനു പല വർക് സൈറ്റുകളിൽ ദിവസങ്ങളോളം പണിയെടുത്തെങ്കിലും കൂലി മുഴുവൻ കിട്ടിയില്ല. ഞായറാഴ്ച കൂലി ചോദിച്ച്  കരാറുകാരനെ കാണാനെത്തിയപ്പോഴാണ് മനുവിനു നേരെ ഉപദ്രവമുണ്ടായത്. ഉടുവസ്ത്രങ്ങൾ വലിച്ചു കീറി മനുവിനെ നടുറോഡിലിട്ട് മർദിച്ചെന്നാണ് കേസ്. 

സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ആന്റണി മഹാദേവനെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. റോഡിനു സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com