വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു, ആരോഗ്യത്തിനൊപ്പം കായികവും മുരളീധരന് നല്‍കാന്‍ സാധ്യത; ഫിഷറീസിലും തീരുമാനമായില്ല

വി ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ടു ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നു
K Muraleedharan
കെ മുരളീധരന്‍ file
Updated on
1 min read

തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ടു ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നു. എ പി അനില്‍കുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പും കൂടി നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസില്‍ ശ്രമം തുടരുന്നത്. ദേവസ്വം വകുപ്പിന് പകരം കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്‌പോര്‍ട്‌സ് കൂടി നല്‍കുന്നതിലും ചര്‍ച്ച തുടരുകയാണ്. തുടക്കത്തില്‍ കെ മുരളീധരന് വൈദ്യുതി വകുപ്പ് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പ് വേണ്ടെന്ന് മുരളീധരന്‍ നിലപാട് സ്വീകരിച്ചതോടെയാണ് വകുപ്പ് വിഭജനത്തില്‍ തര്‍ക്കം ആരംഭിച്ചത്. മുരളീധരന്‍ തുടക്കം മുതല്‍ ആരോഗ്യവകുപ്പ് ആണ് ആഗ്രഹിച്ചത്.

ചില വകുപ്പുകളില്‍ മാറ്റം മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഷറീസ് വകുപ്പിലും തര്‍ക്കം തുടരുകയാണ്. ലീഗിന് ഫിഷറീസ് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ലത്തീന്‍ സഭയും രംഗത്തെത്തി. ഫിഷറീസ് നല്‍കിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് കൈമാറൂ എന്നാണ് ലീഗ് നിലപാട്.

K Muraleedharan
ഇരട്ട ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വകുപ്പ് വിഭജനം നീളുന്നതിനിടെ മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദര്‍ശനം നടത്തി. എന്നാല്‍ ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസിന് നല്‍കണമെന്ന കാര്യത്തില്‍ ലത്തീന് സഭ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നാണ് വിവരം. കടലിനെ അറിയുന്ന ആള്‍ തന്നെ ഫിഷറീസ് മന്ത്രിയായി വേണമെന്ന നിലപാട് മന്ത്രിമാരെ അറിയിച്ചതായി ഫാദര്‍ യൂജിന്‍ പെരേര പ്രതികരിച്ചു. ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദര്‍ശകന്‍ ആണെന്നും വിജ്ഞാപനം വൈകില്ലെന്നും ആയിരുന്നു കെ മുരളീധരന്റെ പ്രതികരണം.

K Muraleedharan
വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി
Summary

"Disputes over portfolios continue, Muraleedharan likely to get Sports along with Health; no decision yet on the Fisheries Department"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com