'ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും ജനിച്ചിട്ടില്ല'; സുധാകരന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ പരസ്യപ്പോര്

സുധാകരനൊപ്പമുള്ള ഫോട്ടോയും ഉള്‍പ്പെടുത്തിയാണ് കുറിപ്പ്.
K Sudhakaran
പോസ്റ്റര്‍, സുധാകരനും ജയന്ത് ദിനേശ്‌(K Sudhakaran) facebook
Updated on
1 min read

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ സമര സംഗമം പരിപാടിയുടെ പോസ്റ്ററില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കി സുധാകരന്‍ അനുകൂലികള്‍. പോസ്റ്ററില്‍ നിന്നും തല ഒഴിവാക്കിയാലും ഹൃദയത്തില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയില്ലെന്ന് കെ സുധാകരന്റെ സന്തത സഹചാരി ജയന്ത് ദിനേശിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രാജ്‌മോഹന്‍ ഉണ്ണിത്താന്റേയും ഷാഫി പറമ്പിലിന്റേയും മറ്റ് നേതാക്കളുടേയും ഫോട്ടോ പോസ്റ്ററിലുണ്ട്.

K Sudhakaran
പണിമുടക്ക്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ മാത്രമല്ല ' കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണെന്നാണ് ജയന്ത് ദിനേശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സുധാകരനൊപ്പമുള്ള ഫോട്ടോയും ഉള്‍പ്പെടുത്തിയാണ് കുറിപ്പ്.

K Sudhakaran
ജ്യോതി മല്‍ഹോത്രയ്‌ക്കൊപ്പം വി മുരളീധരനും; വന്ദേഭാരത് ഉദ്ഘാടന യാത്രയിലെ ചിത്രങ്ങള്‍ പുറത്ത്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ മാത്രമല്ല 'കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ്.

അദ്ദേഹത്തിന്റെ ജില്ലയില്‍ പാര്‍ട്ടിയുടെ സമരപരിപാടി നടക്കുമ്പോള്‍ പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പക്ഷേ, കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും തന്നെ ജനിച്ചിട്ടില്ല.

Summary

Sudhakaran's supporters have expressed their dissatisfaction over the omission of senior Congress leader K Sudhakaran from the poster of the Congress's Samara Sangamam event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com