സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആകെ 1,068.79 കോടി രൂപ അനുവദിച്ചു.
welfare pension distribution
ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍ഫയല്‍ ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ നാളെ (വ്യാഴം)മുതല്‍ വിതരണം ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.

ഓരോ മാസവും പെന്‍ഷന്‍ തുക യാഥാസമയത്ത് ഗുണഭോക്താക്കളിലെത്തിക്കുക എന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണിതെന്ന്് ധനമന്ത്രി അറിയിച്ചു.

Summary

distribution of September's welfare pension will begin tomorrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com