ഇന്ന് കൂടുതൽ കോവിഡ് കേസുകൾ തിരുവനന്തപുരത്ത്; അഞ്ച് ജില്ലകളിൽ 1000ത്തിന് മുകളിൽ രോ​ഗികൾ, കണക്കുകൾ 

തിരുവനന്തപുരം ജില്ലയിൽ 1339 പേർക്കാണ് വൈറ‌സ് ബാധ സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ തിരുവനന്തപുരം ജില്ലയിൽ. 1339 പേർക്കാണ് ജില്ലയിൽ വൈറ‌സ് ബാധ സ്ഥിരീകരിച്ചത്. കൊല്ലം 1273, തൃശൂർ 1271, എറണാകുളം 1132, മലപ്പുറം 1061 എന്നീ ജില്ലകളിലാണ് ഇന്ന് ആയിരത്തിലധികം പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചത്.  കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂർ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസർഗോഡ് 148 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,506 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 540 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1124, കൊല്ലം 163, പത്തനംതിട്ട 1156, ആലപ്പുഴ 1031, കോട്ടയം 1234, ഇടുക്കി 740, എറണാകുളം 3090, തൃശൂർ 3706, പാലക്കാട് 1052, മലപ്പുറം 1820, കോഴിക്കോട് 2097, വയനാട് 615, കണ്ണൂർ 754, കാസർഗോഡ് 267 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് 1,49,356 ഇനി ചികിത്സയിലുള്ളത്. 44,78,042 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Human skeleton found in rubber estate
Ramesh Chennithala
Students surround Roji M. John at Maharaja's College; Minister stops speech and leaves the stage.
Illegal DJ party held at a five-star hotel in Kochi
X

FOLLOW US

ON GOOGLE DISCOVER