നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; മുന്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

വിനീത, രാധു, കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ദിവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Krishnakumar's family releases video of employees confessing to crime
സിന്ധു കൃഷ്ണകുമാര്‍ പുറത്തു വിട്ട വിഡിയോയില്‍ നിന്ന്/Krishnakumar-file വിഡിയോ സ്‌ക്രീന്‍ഷോ
Updated on
1 min read

കൊച്ചി: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മുന്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ മുന്‍ ജീവനക്കാര്‍ വിനീത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള വിനീത, രാധു, ദിവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Krishnakumar's family releases video of employees confessing to crime
താല്‍ക്കാലിക വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ക്യു ആര്‍ കോഡ് മാറ്റി ആഭരണങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് പല സമയങ്ങളിലായി വലിയ തുക തട്ടിയെടുത്തു എന്നായിരുന്നു കൃഷ്ണകുമാറും മകളും മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. പിന്നാലെ കൃഷ്ണകുമാറും മറ്റുള്ളവരും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു എന്നാരോപിച്ച് ജീവനക്കാരും പരാതി നല്‍കി. വിവാദമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് അറിയിച്ചിരുന്നു.

Krishnakumar's family releases video of employees confessing to crime
Today's top five news: മ്യാൻമറിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി, വെട്ടിമാറ്റലിന് മുമ്പേ ജനത്തിരക്ക്; അഞ്ചു പ്രധാന വാർത്തകൾ

അതേസമയം, ജീവനക്കാരികള്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പരാതിയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

Summary

The High Court has rejected the anticipatory bail plea of former employees in the case of embezzling Rs 69 lakh from actor Krishnakumar's daughter Diya's company

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com