'മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ....', പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ

'അസുഖം ഭേദമാക്കി പാട്ടും പാടിച്ചേ വിടൂ...' എന്ന് ഡോക്ടര്‍ സന്ദീപ് ഉറപ്പ് നല്‍കി. തന്റെ വാക്ക് പാലിച്ചു ഡോക്ടര്‍. അസുഖം ഭേദമായപ്പോള്‍ ഡോക്ടര്‍ അനഘയുടെ അടുത്തെത്തി.
Doctor and patient sing a song and go viral; Social media applauds
Doctor and patient sing a song and go viral; Social media applaudsSCEEN GRAB
Updated on
1 min read

കോഴിക്കോട്: കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ 'പാട്ട് ചികിത്സ' സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. റൗണ്ട്‌സിന് എത്തിയ ഡോക്ടറിനൊപ്പം ഗാനം ആലപിക്കുന്ന രോഗിയുടെ വിഡിയോ വൈറലായി. കടുത്ത ശ്വാസം മുട്ടല്‍ കാരണം പാടാന്‍ കഴിയുന്നില്ലെന്നായിരുന്നു ഡോക്ടറെ കാണാനെത്തിയപ്പോഴുള്ള കുറ്റിയാടി സ്വദേശി അനഘയുടെ പരാതി. 'അസുഖം ഭേദമാക്കി പാട്ടും പാടിച്ചേ വിടൂ...' എന്ന് ഡോക്ടര്‍ സന്ദീപ് ഉറപ്പ് നല്‍കി.

Doctor and patient sing a song and go viral; Social media applauds
'പഴയതൊന്നും ഓര്‍ക്കേണ്ടതില്ല'; കെടിയു വിസിയായി ഡോ. സിസ തോമസ് ചുമതലയേറ്റു

തന്റെ വാക്ക് പാലിച്ചു ഡോക്ടര്‍. അസുഖം ഭേദമായപ്പോള്‍ ഡോക്ടര്‍ അനഘയുടെ അടുത്തെത്തി. ഇരുവരും ചേര്‍ന്ന് ഒരു പാട്ടും പാടി. മോഹന്‍ലാല്‍ ചിത്രം 'വര്‍ണപ്പകിട്ടിലെ' 'മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ' എന്ന ഗാനമാണ് അനഘയും ഡോ.സന്ദീപും ചേര്‍ന്ന് പാടിയത്. കാഴ്ചപരിമിതിയുള്ള അനഘയ്‌ക്കൊപ്പം ചേര്‍ന്ന് പാടുന്ന ഡോക്ടറിനും സ്‌നേഹാശംസകള്‍ അറിയിക്കുകയാണ് സോഷ്യല്‍ മീഡിയ.

Doctor and patient sing a song and go viral; Social media applauds
വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

സന്ദീപ് ഒരു ഡോക്ടര്‍ മാത്രമല്ല, മികച്ച ഗായകന്‍ കൂടിയാണെന്നും ഇതാണ് യഥാര്‍ഥ സംഗീത തെറാപ്പി എന്നാണ് ചിലരുടെ കമന്റുകള്‍. ഡോക്ടര്‍ തകര്‍ത്തെന്നും ഇങ്ങനെയാകണം ഡോക്ടറെന്നും ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് ചിലര്‍ കമന്റ് ചെയ്തു.

Summary

Doctor and patient sing a song and go viral; Social media applauds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com