മുന്‍ എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എം ലിജു. യാഥാര്‍ഥ്യം മറച്ചുപിടിക്കുകയും ചട്ടങ്ങളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ് എംബി രാജേഷെന്ന് മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ ഹോട്ട് വൈന്‍ ബേക്കറിയില്‍ അടക്കം വില്‍പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് എംബി രാജേഷ് മന്ത്രി ആയിരുന്നപ്പോഴാണെന്ന് എം ലിജു വ്യക്തമാക്കി. ഇതുപ്രകാരമാണ് സര്‍ക്കാരുമായി ഒരു കൂടിയാലോചനയും ഇല്ലാതെ ഉദ്യോഗസ്ഥര്‍ വില്‍പനയ്ക്കുള്ള അനുമതി നല്‍കിയത്. സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മന്ത്രി എം. ലിജു പറഞ്ഞു..പൊന്നുരുന്നിയില്‍ ഡോക്ടറെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി മര്‍ദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണപ്രകാരമെന്ന് പൊലീസ്. ഡോക്ടറും അതുല്യയുടെ അടുത്ത ബന്ധുവും തമ്മിലുള്ള ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി നടി അതുല്യയും മറ്റൊരു പ്രതിയായ നടന്‍ ബിപിന്‍ പെരുമ്പള്ളിയും ആറ് കോടി ആവശ്യപ്പെട്ടു. ഇതിന് ഡോക്ടര്‍ വഴങ്ങാതായതോടെ മര്‍ദിക്കുകകയും സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസില്‍ അതുല്യയുടെ ബന്ധുവിന്റെ മൊഴി പൊലീസ് ശേഖരിക്കും. നടന്നത് ഹണിട്രാപ്പാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്..ചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. നവംബര്‍ 7നാണ് (ശനിയാഴ്ച) ശബരിമലയില്‍ ചിത്തിര ആട്ട തിരുനാള്‍..സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ നിലവിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) യെല്ലോ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു.. 23 വര്‍ഷം നീണ്ട അന്താരാഷ്ട്ര ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗല്‍ ഇതിഹാസ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിക്കുമ്പോള്‍ അദ്ദേഹം തീര്‍ത്തത് നിരവധി റെക്കോര്‍ഡുകള്‍. പല റെക്കോര്‍ഡുകളും സമീപകാലത്തൊന്നും തകരാന്‍ സാധ്യത കുറവാണ്. അദ്ദേഹം തീര്‍ത്ത റെക്കോര്‍ഡുകളിലൂടെ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates