ഇനി അജ്ഞാത ലിങ്ക് കണ്ട് ഭയപ്പെടേണ്ട!, ഫുള്‍ പ്രൊട്ടക്ഷന് സൈബര്‍ പൊലീസ് റെഡി; ചെയ്യേണ്ടത് ഇത്രമാത്രം

സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ കേരള പൊലീസ് സൈബര്‍ ഡിവിഷന്‍ വികസിപ്പിച്ചെടുത്ത ഔദ്യോഗിക സൈബര്‍ സുരക്ഷ ചാറ്റ് ബോട്ട് ആയ സൈബര്‍ വാള്‍ സഹായം നല്‍കുമെന്ന് കേരള പൊലീസ് അറിയിച്ചു
cyber threat
cyber threatfile
Edited By:
Updated on
1 min read

ഒരു ലിങ്ക് ഉണ്ടല്ലോ? നമ്പറും പരിചയമില്ല. ഇത് ഒരു കെണിയാണോ?. ഇത്തരം അനുഭവം ഉണ്ടാവാത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതൊരു സൈബര്‍ തട്ടിപ്പാണോ എന്ന് തിരിച്ചറിയാന്‍ കേരള പൊലീസ് സഹായിക്കും.

സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ കേരള പൊലീസ് സൈബര്‍ ഡിവിഷന്‍ വികസിപ്പിച്ചെടുത്ത ഔദ്യോഗിക സൈബര്‍ സുരക്ഷ ചാറ്റ് ബോട്ട് ആയ സൈബര്‍ വാള്‍ സഹായം നല്‍കുമെന്ന് കേരള പൊലീസ് അറിയിച്ചു. നൂതനമായ ഓണ്‍ലൈന്‍ തട്ടിപ്പുകളും ഭീഷണികളും തിരിച്ചറിയാനും വിലയിരുത്താനും അവയില്‍ നിന്ന് സംരക്ഷണം ലഭിക്കാനും സൈബര്‍ വാള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍, ഇ-മെയില്‍, ഐപി അഡ്രസുകള്‍, എസ്എംഎസ്, ആപ്ലിക്കേഷന്‍ ഫയലുകള്‍ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇനിമുതല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പകച്ചുനില്‍ക്കാതെ സൈബര്‍ വാളിന്റെ ചാറ്റ് ബോട്ട് നമ്പറായ 9497964163ലേക്ക് വിവരങ്ങൾ കൈമാറി വിശ്വാസ്യത ഉറപ്പുവരുത്താവുന്നതാണെന്നും കേരള പൊലീസ് അറിയിച്ചു.

cyber threat
മുണ്ടിന്റെ മടിക്കുത്ത് മടക്കിപ്പിടിച്ചതില്‍ സംശയം; ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയില്‍ നിന്നും ഹെറോയിന്‍ പിടികൂടി, അറസ്റ്റ്
cyber threat
'പദ്ധതിയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഹർജി'; പ്രിയദർശിനി സൗജന്യ ബസ് സർവീസിനെതിരായ ഹർജി തള്ളി ഹൈക്കോടതി
Summary

Don't be afraid of seeing an unknown link anymore! Cyber ​​Police is ready for full protection; all you need to do is this

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com