

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയെ ജയിലില്‍ നിന്ന് പുറത്ത് വിടരുതെന്ന് ദീപക്കിന്റെ മാതാപിതാക്കള്‍. ഷിംജിതയ്ക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കരുതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷിംജിതയെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
'ഒരിക്കലും അവള്‍ പുറത്ത് ഇറങ്ങാന്‍ പാടില്ല. ഇനി ഒരച്ഛനും അമ്മയ്ക്കും ഈ ഗതി വരരുത്. ഒരാളോട് ഒരു ചീത്തത്തരത്തിനും എന്റെ മകന്‍ ഇതുവരെ പോയിട്ടില്ല. ഇത് അവനെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. ഓന് സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ് പോയത്'- ഷിംജിത്തിന്റെ അമ്മ പറഞ്ഞു.
'അവളെ ജീവപര്യന്തം തടവിടിലണം. അവളെ ജയിലിന് പുറത്തേക്ക് വിടരുത്. പോയത് തിരിച്ചുകിട്ടില്ലെന്നറിയാം. വേദന എന്തെന്ന് അവള്‍ അറിയണം. പുറത്തിറങ്ങിയാല്‍ പാവം പുരുഷന്മാരെ ഇനിയും ഉപദ്രവിക്കും. ഇങ്ങനത്തെ സ്ത്രീകള്‍ ഇനി ലോകത്ത് ഉണ്ടാവരുത്'- വീട്ടുകാര്‍ പറഞ്ഞു
വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് ആണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ഷിംജിതയ്‌ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഷിംജിതയാണ് ബസില്‍ വിഡിയോ ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഷിംജിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates