'ഉപകരണം പരിചയമില്ലാത്തതിനാല്‍ മാറ്റിവച്ചു; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഡോ.ഹാരിസ് ചിറയ്ക്കല്‍

ഉപകരണങ്ങള്‍ അസ്വാഭാവികമായി കേടാക്കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസിന് തിങ്കളാഴ്ച മറുപടി നല്‍കും
Dr. Haris Chirakkal
Dr. Haris Chirakkal
Updated on
1 min read

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ലെന്നും അത് മാറ്റിവെച്ചതാണെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. പരിചയമില്ലാത്തതുകൊണ്ടു മാത്രമാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് ഹാരിസ് ചിറയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Dr. Haris Chirakkal
'കേരളത്തിന്റെ വിജയം'; എല്ലാവര്‍ക്കും നന്ദി, കേസ് റദ്ദാക്കണമെന്ന് കന്യാസ്ത്രീകളുടെ കുടുംബം

ഉപകരണങ്ങള്‍ അസ്വാഭാവികമായി കേടാക്കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസിന് തിങ്കളാഴ്ച മറുപടി നല്‍കും. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഓഡിറ്റ് നടക്കുന്നുണ്ട്. സമിതി അന്വേഷിച്ചത് എന്താണെന്ന് അറിയില്ല. പരിശീലനം കിട്ടാത്തതിനാല്‍ ഉപകരണം ഉപയോഗിക്കാത്തതാണ്.

Dr. Haris Chirakkal
ഒന്‍പതാം ദിനം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നത്. ഉപകരണം നഷ്ടമായിട്ടില്ലെന്നും അവിടെ തന്നെ ഉണ്ടാകുമെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ഉപകരണം കാണാതായതും കേടു വരുത്തിയതും അടക്കമുള്ള കാര്യങ്ങള്‍ ഡിഎംഇയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ തീരുമാനമായിരുന്നു.

Summary

Dr. Harris Chirakkal says the device is not missing from the medical college and has been put aside

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com