ഡോ. എം ഗംഗാധരൻ അന്തരിച്ചു

പ്രമുഖ ചരിത്രകാരൻ ഡോ. എം ഗംഗാധരൻ അന്തരിച്ചു
ഡോ. എം ഗംഗാധരൻ
ഡോ. എം ഗംഗാധരൻ
Updated on
1 min read

മലപ്പുറം: പ്രമുഖ ചരിത്രകാരൻ ഡോ. എം ഗംഗാധരൻ അന്തരിച്ചു. 89 വയസായിരുന്നു. പരപ്പനങ്ങാടിയിലെ വീട്ടിലാ‍യിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. മലബാർ സമര ചരിത്ര പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. എം. ഗംഗാധരന് രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി 1933ലാണ് ജനനം. 1954ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാധ്യാപകനായി.

1986ൽ മലബാർ കലാപത്തെ കുറിച്ച പ്രബന്ധത്തിന് കാലിക്കറ്റ് സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടി. കോഴിക്കോട് ഗവ. കോളേജിൽ ചരിത്രധ്യാപകനായും കോട്ടയം മഹാത്മ ഗാന്ധി സർവകലാശായിൽ സ്കൂൾ ഓഫ് സോഷ്യൽ സ്റ്റഡീസിൽ വിസിറ്റിങ്ങ് പ്രഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com