

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായി ബിജെപി സംഘടന നേതാവിനെ നിയമിച്ച് ലോക്ഭവന്‍. അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിതറാണിയാണ് പുതിയ വൈസ് ചാന്‍സലര്‍. ബി അശോകിനെ മാറ്റിയ ഒഴിവിലേക്ക് ചട്ടം പാലിക്കാതെയാണ് നിയമനമെന്നാണ് ആരോപണം. സജിതാ റാണിക്ക് താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളജിലെ ഡീനാണ് ടി സജിതാ റാണി. എംജി സാര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനു പിന്നാലെയാണ് കാര്‍ഷിക സര്‍വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാന്‍സലറെ നിയമിക്കുന്നത്. കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളിയാണ് അധ്യാപക പരിഷത്ത് നേതാവിനു നിയമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates