വിദേശ ജോലി സ്വപ്നമാണോ?; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റു സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
NORKA Roots
നോർക്ക റൂട്ട്സ്file
Updated on
1 min read

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സൗജന്യ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) 2026 ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത്. രജിസ്ട്രേഡ് ​നഴ്സുമാർക്കും മറ്റ് സ്കിൽഡ് പ്രൊഫഷണലുകൾക്കും (നഴ്സിംഗ് ഇതര വിഭാഗങ്ങൾ) ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റു സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാടുളള ലെമണ്‍ ട്രീ ഹോട്ടലിലാണ് പ്രോഗ്രാം. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി ഉദ്യോഗാര്‍ത്ഥികളെ ബോധവല്‍രിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

NORKA Roots
അവസാനം വരെയും പൊരുതി നാടിന്റെ അഭിമാനമായി; കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

​വിദേശത്തെ തൊഴിൽ സാധ്യതകൾ, സി.വി (Resume) തയ്യാറാക്കൽ, ഇന്റർവ്യൂ പരിശീലനം ഉള്‍പ്പെടുന്ന കരിയർ ഗൈഡൻസ്, ​സുരക്ഷിത കുടിയേറ്റത്തിനായി നിയമപരമായ കുടിയേറ്റ രീതികൾ, തൊഴിൽ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ വിവരങ്ങള്‍, വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനായി ആവശ്യമായ രേഖകൾ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നടപടിക്രമങ്ങള്‍, വിവിധ രാജ്യങ്ങളിലെ സംസ്കാരം, ജീവിതരീതികൾ, അവിടത്തെ തൊഴിൽ നിയമങ്ങൾ,അക്കാദമിക് യോഗ്യതകൾ എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ബാങ്കിംഗ് ഇടപാടുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പരിശീലനം.

NORKA Roots
സികെ നായിഡു ട്രോഫി: കേരളത്തിന് വിജയപ്രതീക്ഷ; ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Summary

Dream of Working Abroad? Join NORKA’s Safe Migration Training

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com