'ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം

ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം
 driving license
driving licencex
Edited By:
Updated on
1 min read

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 25നകം നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് പ്രചാരണം.

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസന്‍സുമായി സ്വന്തം മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അതിനാല്‍ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വിവരങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളെയും അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും എംവിഡി അഭ്യര്‍ത്ഥിച്ചു.

sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി തന്നെ ഡ്രൈവിങ്് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാവുന്നതാണ്. ഹോം പേജിലെ 'Update Mobile Number' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് സ്വന്തമായി നമ്പര്‍ അപ്ഡേറ്റ് ചെയ്യാവുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

 driving license
ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചു
 driving license
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Summary

'Driving license will be cancelled if mobile number is not linked'; MVD clarifies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com