റെയില്‍വേ ഗേറ്റ് അടഞ്ഞുകിടക്കുമ്പോള്‍, വാഹനവുമായി ട്രാക്ക് മുറിച്ചുകടന്നാല്‍ ലൈസന്‍സ് റദ്ദാക്കും, കര്‍ശന നടപടിയുമായി പാലക്കാട് റെയില്‍വേ ഡിവിഷന്‍

ഗേറ്റ് തകര്‍ത്ത് കടന്നുപോകുന്ന സംഭവങ്ങള്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നതോടൊപ്പം റെയില്‍വേ സ്വത്തിനും വന്‍ നാശനഷ്ടം ഉണ്ടാക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
No more 'adventure' at railway crossings, license will be cancelled
പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ അടയ്ക്കുന്നതിനിടെയോ അടച്ച ശേഷമോ വാഹനങ്ങളുമായി, നിയമവിരുദ്ധമായി കടന്നുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. ഇത്തരം നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗേറ്റ് തകര്‍ത്ത് കടന്നുപോകുന്ന സംഭവങ്ങള്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നതോടൊപ്പം റെയില്‍വേ സ്വത്തിനും വന്‍ നാശനഷ്ടം ഉണ്ടാക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിനെ സമീപിച്ച് കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടിരുന്നു.

No more 'adventure' at railway crossings, license will be cancelled
" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

തുടര്‍ന്ന്, കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സംസ്ഥാനത്തെ എല്ലാ ലൈസന്‍സിങ് അതോറിറ്റികള്‍ക്കും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. റെയില്‍വേ അധികൃതരില്‍ നിന്ന് വിവരം ലഭിക്കുന്നപക്ഷം, മോട്ടോര്‍ വാഹന നിയമം 1988ലെ സെക്ഷന്‍ 19(1), 19(1A) പ്രകാരമുള്ള അധികാരം ഉപയോഗിച്ച് കുറ്റക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാന്‍ സാധിക്കും. റെയില്‍വേ സ്വത്തിനുണ്ടാകുന്ന നാശനഷ്ടങ്ങളുടെ കേസുകളില്‍ ആര്‍പിഎഫ് പ്രത്യേക ക്രിമിനല്‍ നടപടികളും ആരംഭിക്കും.

ഗേറ്റ് അടയ്ക്കുന്നതിനിടെയോ അടച്ച ശേഷമോ റെയില്‍വേ ക്രോസിങ് കടക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും അതിന് അടിയന്തര നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും പാലക്കാട് ഡിവിഷന്‍ മുന്നറിയിപ്പ് നല്‍കി.

റോഡ് ഉപയോക്താക്കള്‍ ക്ഷമ പാലിക്കുകയും റെയില്‍വേ ഗേറ്റുകളിലെ സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് റെയില്‍വേ അഭ്യര്‍ഥിച്ചു. ഏതാനും സെക്കന്‍ഡ് ലാഭിക്കാന്‍ നടത്തുന്ന അശ്രദ്ധാപരമായ നീക്കങ്ങള്‍ വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഗേറ്റ് ജീവനക്കാരോടും ആര്‍പിഎഫ് ഉദ്യോഗസ്ഥരോടും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഗേറ്റ് തകര്‍ത്ത് കടക്കുന്ന സംഭവങ്ങള്‍ സമീപ റെയില്‍വേ സ്റ്റേഷനിലോ 139 ഹെല്‍പ് ലൈന്‍ നമ്പറിലോ അറിയിക്കണമെന്നും പാലക്കാട് ഡിവിഷന്‍ അറിയിച്ചു

Summary

Driving license will be revoked if a vehicle crosses the tracks while the railway gate is closed, Palakkad Railway Division has announced strict action.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com