ചൂടല്ലേ..., ചൂടാവരുതേ...; നിരത്തുകള്‍ മത്സരവേദിയല്ല; മുന്നറിയിപ്പുമായി കേരള പൊലീസ്

റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ ക്ഷമയും സംയമനവും പാലിക്കണമെന്ന് കേരള പൊലീസ്
driving rules
വാഹനം ഓടിക്കുമ്പോള്‍ ക്ഷമയും സംയമനവും പാലിക്കണമെന്ന് കേരള പൊലീസ്ഫയൽ/എക്സ്പ്രസ്
Updated on
1 min read

തിരുവനന്തപുരം: റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ ക്ഷമയും സംയമനവും പാലിക്കണമെന്ന് കേരള പൊലീസ്. നിരത്തുകള്‍ പോര്‍ക്കളങ്ങള്‍ ആകരുത്. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്നും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു.

'വാഹനമോടിക്കുന്നയാള്‍ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തില്‍ മറ്റു ഡ്രൈവർമാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെച്ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളില്‍ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളില്‍ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകുന്നു. ക്ഷമിക്കാവുന്ന നിസ്സാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനുപകരം ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.'- കേരള പൊലീസ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല.

അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്.

വാഹനമോടിക്കുന്നയാള്‍ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തില്‍ മറ്റു െ്രെഡവര്‍മാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. (Sudden violent anger provoked in a motorist by the actions of another driver)

നിരന്തരമായി ഹോണ്‍ മുഴക്കിയതിനെച്ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളില്‍ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളില്‍ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകുന്നു.

ക്ഷമിക്കാവുന്ന നിസ്സാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനുപകരംഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

നിരത്ത് മത്സരവേദിയല്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക

വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.

മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.

ആവശ്യക്കാരെ കടത്തിവിടുക.

അത്യാവശ്യത്തിനു മാത്രം ഹോണ്‍ മുഴക്കുക.

മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.

ഒന്നിലധികം പാതകളുള്ള ഹൈവേകളില്‍ കൃത്യമായ ട്രാക്കുകള്‍ പാലിച്ചുമാത്രം വാഹനമോടിക്കുക.

അപമര്യാദയോടെയുള്ള പെരുമാറ്റങ്ങള്‍ നിരത്തില്‍ ഒഴിവാക്കുക.

നിരത്തുകളില്‍ അച്ചടക്കം കാത്തുസൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തം കൂടെയാണ്.

driving rules
'സന്തോഷത്തോടെ ജീവിച്ചു. ഇനി പോകുന്നു'; മലയാളി ഡോക്ടര്‍ ദമ്പതികളും അധ്യാപികയായ സുഹൃത്തും അരുണാചലില്‍ മരിച്ച നിലയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com