തുടയില്‍ കെട്ടിവച്ച് നൈട്രൊസെപാം ഗുളികകള്‍, നീഗ്രോ സുരേഷ് കൊച്ചിയില്‍ പിടിയില്‍

34.30 ഗ്രാം വരുന്ന 64 ഗുളികകളാണ് ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്
Drug peddler was arrested for selling Nitrosepam pill in kochi
സുരേഷ് ബാലന്‍
Updated on
1 min read

കൊച്ചി: മാരകമായ നൈട്രൊസെപാം ഗുളികകളുമായി നീഗ്രോ സുരേഷ് എന്ന സുരേഷ് ബാലന്‍ (39)പിടിയില്‍. കടവന്ത്ര ഉദയ കോളനിയിലുള്ള വീട്ടില്‍ നിന്നാണ് സുരേഷ് പിടിയിലായത്. 34.30 ഗ്രാം വരുന്ന 64 ഗുളികകളാണ് ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരില്‍ ഒരാളായ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കോളജ് വിദ്യാര്‍ഥികളും ഹോസ്റ്റലുകളില്‍ താമസിക്കുന്ന യുവതീയുവാക്കള്‍ക്കുമാണ് ഇയാള്‍ കൂടുതലും നൈട്രൊസെപാം ഗുളികകള്‍ എത്തിച്ചുകൊടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷവും നൈട്രൊസെപാം ഗുളികകളുമായി സുരേഷ് അറസ്റ്റിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അമിത ഭയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് നൈട്രൊസെപാം ഗുളികകള്‍. ഇത് 20 ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ നവംബറില്‍ സുരേഷില്‍ നിന്ന് 22.405 ഗ്രാം നൈട്രൊസെപാം ഗുളികകള്‍ കണ്ടെടുത്തിരുന്നു. വെറും 5 രൂപയ്ക്ക് ലഭിക്കുന്ന ഈ ഗുളിക 250300 രൂപ വരെ വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നതായി പൊലീസ് പറഞ്ഞു.

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ലഭിക്കാത്ത ഈ ഗുളിക മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കടത്തിക്കൊണ്ടു വരുന്നതാണെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂരില്‍നിന്ന് തുടയില്‍ കെട്ടിവച്ചാണ് ഇവ കടത്തിയിരുന്നത് എന്ന് കഴിഞ്ഞ തവണ അറസ്റ്റിലായപ്പോള്‍ സുരേഷ് വെളിപ്പെടുത്തിയിരുന്നു. സുരേഷിനെതിരെ വിവിധ സ്റ്റേഷനുകളില്‍ മോഷണം, അടിപിടി, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളുണ്ട്. 100ലേറെ ലഹരിമരുന്ന് ഇന്‍ജക്ഷന്‍ ഐപി ആംപ്യൂളുകളുമായും ഇയാള്‍ മുന്‍പ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും സുരേഷിനെ തടവിലാക്കിയിരുന്നു.

Drug peddler was arrested for selling Nitrosepam pill in kochi
പൊട്ടാസ്യം ലെവല്‍ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍

നേരത്തേ വ്യാജ കുറിപ്പടികള്‍ നല്‍കി നൈട്രൊസെപാം അടക്കം ഈ വിഭാഗത്തില്‍പ്പെടുന്ന ഗുളികകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് വാങ്ങുന്നത് വ്യാപകമായിരുന്നു. പരിശോധനകള്‍ കടുപ്പിച്ചതോടെയാണ് ഇത് ഇല്ലാതായത്. ഷെഡ്യൂള്‍ഡ് എച്ച്1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ മരുന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും ലഭ്യമല്ല. മരുന്ന് കുറിക്കുന്ന ഡോക്ടറുടെ കൈവശവും വില്‍ക്കുന്ന മെഡിക്കല്‍ സ്റ്റോറുകളിലും വാങ്ങുന്നയാളിന്റെ പക്കലും ഉണ്ടായിരിക്കേണ്ട ട്രിപ്പിള്‍ പ്രിസ്‌ക്രിപ്ഷന്‍ വഴി മാത്രമേ ഇവ നിയമപരമായി ലഭ്യമാകൂ.

Drug peddler was arrested for selling Nitrosepam pill in kochi
ഐസക്കിന്റെ തുടിക്കുന്ന ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തി; ആശുപത്രിയിലെത്താന്‍ നാല് മിനിറ്റ്; ആറ് പേര്‍ക്ക് പുതുജീവന്‍
Summary

Drug peddler was arrested for selling Nitrosepam pill in kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com