പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ ഇന്ന് വീടുകളില്‍ ഡ്രൈ ഡേ, ഉദ്ഘാടനം കെ മുരളീധരന്റെ വീട്ടില്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും
dry day in the state
dry day in the stateai image
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും. ഡെങ്കിപ്പനിയുടെ ഉറവിട നശീകരണത്തിന് പരിസര ശുചീകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഡ്രൈ ഡേ. വീടുകളില്‍ നടക്കുന്ന ഡ്രൈ ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ മുരളീധരന്റെ കവടിയാര്‍ ജവഹര്‍ നഗറിലെ വീട്ടില്‍ രാവിലെ 10.30ന് നടക്കും. സമീപത്തെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ബോധവത്കരണ പരിപാടിയില്‍ പങ്കാളിയാകും.

കഴിഞ്ഞ ദിവസം മന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ ഉന്നതല യോഗത്തിലാണ് ഡ്രൈഡേ ആചരിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണം നടക്കുന്നത്. ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണം ലക്ഷ്യമിട്ടാണ് ഡ്രൈ ഡേ ആചരിക്കുന്നത്.

കൊതുക് വളരാന്‍ സാധ്യതയുള്ള വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണം. പൂച്ചെട്ടികള്‍, ഫ്രിഡ്ജിന്റെ പിന്നിലെ ഡ്രേ, പരിസരങ്ങളില്‍ അലക്ഷ്യമായി കിടക്കുന്ന ചിരട്ടയുള്‍പ്പെടെയുള്ള എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുക് വളരാന്‍ വഴിയൊരുക്കും. മഴ ശക്തിപ്പെടുന്നതോടെ ഡെങ്കിപ്പനി കേസുകളില്‍ വര്‍ധനവുണ്ടാകുമെന്ന ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഉള്‍പ്പടെ കര്‍ശനമാക്കികൊണ്ട് ശുചീകരണം വ്യാപകമാക്കാന്‍ മന്ത്രി കെ മുരളീധരന്‍ നിര്‍ദേശിച്ചത്.

dry day in the state
ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
dry day in the state
ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
Summary

Dry day at homes today to prevent the spread of the epidemic, inaugurated at K Muraleedharan's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com